Follow Us On

07

May

2021

Friday

ഫിലിപ്പൈൻസ് ഇന്ന് വിശുദ്ധ യൗസേപ്പിന് സമർപ്പിക്കപ്പെടും;  വിശേഷാൽ തിരുക്കർമങ്ങൾ സാൻ പെദ്രോ കത്തീഡ്രലിൽ

ഫിലിപ്പൈൻസ് ഇന്ന് വിശുദ്ധ യൗസേപ്പിന് സമർപ്പിക്കപ്പെടും;  വിശേഷാൽ തിരുക്കർമങ്ങൾ സാൻ പെദ്രോ കത്തീഡ്രലിൽ

മനില: തൊഴിലാളി മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ ദിനമായ ഇന്ന് (മേയ് ഒന്ന്) രാജ്യത്തെയും ജനതയെയും ഫിലിപ്പൈൻസ് സഭ വിശുദ്ധ യൗസേപ്പിതാവിന് സമർപ്പിക്കും. ആഗോളസഭ പ്രഖ്യാപിച്ച വിശുദ്ധ യൗസേപ്പിതാവിന്റെ വർഷാചരണത്തോട് അനുബന്ധിച്ച് 33 ദിവസത്തെ ഒരുക്ക പ്രാർത്ഥനൾക്കുശേഷം ദേശീയതല സമർപ്പണ തിരുക്കർമങ്ങൾക്ക് ഡാവോ സിറ്റിയിലെ സാൻ പെദ്രോ കത്തീഡ്രലാണ്  വേദി.

രാവിലെ 9.45ന് അർപ്പിക്കുന്ന ജപമാല പ്രാർത്ഥനയ്ക്കുശേഷം നടക്കുന്ന സമർപ്പണ തിരുക്കർമങ്ങൾക്ക് മെത്രാൻ സമിതി അധ്യക്ഷൻ ആർച്ച്ബിഷപ്പ് റോമുളോ വാലെസ് കാർമികത്വം വഹിക്കും. തിരുക്കർമങ്ങൾ ഡാവോ അതിരൂപതയുടെ ഫേസ്ബുക്കിലൂടെ തത്‌സമയം സംപ്രേഷണം ചെയ്യും. കൂടാതെ, അതിരൂപതയുടെ എഫ്.എം റേഡിയോയിലൂടെയും പ്രക്ഷേപണം ചെയ്യും.

വിശുദ്ധന്റെ തിരുനാളിനോട് അനുബന്ധിച്ച് രാജ്യത്തെ മുഴുവൻ കത്തീഡ്രലുകളിലും ദൈവാലയങ്ങളിലും രാവിലെ 10.00ന് ദിവ്യബലി അർപ്പിക്കും. തുടർന്ന്, ദേശീയതലത്തിലെ സമർപ്പണ തിരുക്കർമങ്ങളിൽ പങ്കെടുക്കാൻ കഴിയാത്തവരെ ഉദ്ദേശിച്ച് വിശേഷാൽ സമർപ്പണ തിരുക്കർമം നടത്തണമെന്നും സഭാ നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്. സമർപ്പണ തിരുക്കർമങ്ങളും അനുബന്ധ പ്രാർത്ഥനകളും ആറു പ്രാദേശിക ഭാഷകളിൽ ലഭ്യമാക്കിയിട്ടുമുണ്ട്.

ഫിലിപ്പൈൻസിലെ കത്തോലിക്കാ മെത്രാൻ സമിതിയുടെ നിർദേശപ്രകാരം അൽമായർക്ക് വേണ്ടിയുള്ള കമ്മീഷനാണ് ഒരുക്കങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. ആത്മീയ ഒരുക്കങ്ങൾക്കായി അമേരിക്കയിൽനിന്നുള്ള ഫാ. ഡൊണാൾഡ് കല്ലോവേ തയാറാക്കിയ ‘കോൺസക്രറേഷൻ ടു സെന്റ് ജോസഫ്’ എന്ന പുസ്തകം വിശ്വാസികൾക്ക് ലഭ്യമാക്കിയിരുന്നു. ഇതിനെ അടിസ്ഥാനമാക്കി മാർച്ച് 30മുതൽ 86 രൂപതകളിലും 33 ദിവസത്തെ ഒരുക്കവും ആരംഭിച്ചിരുന്നു.

വിശുദ്ധ യൗസേപ്പിതാവിന്റെ വർഷം പ്രഖ്യാപിക്കാൻ ഫ്രാൻസിസ് പാപ്പയ്ക്ക് പ്രചോദനമായ കത്തിന്റെ രചയിതാവ് എന്ന നിലയിൽ മാധ്യമങ്ങളിലൂടെ ശ്രദ്ധേയനാണ് ഫാ. ഡൊണാൾഡ് കല്ലോവേ. വിശുദ്ധ യൗസേപ്പിതാവിനെ ആഗോള സഭയുടെ മധ്യസ്ഥനായി പ്രഖ്യാപിച്ചതിന്റെ 150-ാം വാർഷികാഘോഷത്തോട് അനുബന്ധിച്ചാണ് 2020 ഡിസംബർ എട്ടു മുതൽ 2021 ഡിസംബർ എട്ടുവരെ വിശുദ്ധ യൗസേപ്പിതാവിന്റെ വർഷമായി തിരുസഭ ആചരിക്കുന്നത്. ‘ക്യൂമാഡ്മോഡം ഡിയൂസ്’ എന്ന തിരുവെഴുത്തിലൂടെ 1870 ഡിസംബർ എട്ടിന് പയസ് ഒമ്പതാമൻ പാപ്പയാണ് വിശുദ്ധ യൗസേപ്പിതാവിനെ ആഗോള സഭയുടെ മധ്യസ്ഥനായി പ്രഖ്യാപിച്ചത്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?