Follow Us On

25

June

2021

Friday

ഭാരതത്തിനുവേണ്ടി പ്രാർത്ഥിക്കാൻ 72 മണിക്കൂർ ദിവ്യകാരുണ്യ ആരാധന; അണിചേരാം നമുക്കും

ഭാരതത്തിനുവേണ്ടി പ്രാർത്ഥിക്കാൻ 72 മണിക്കൂർ ദിവ്യകാരുണ്യ ആരാധന; അണിചേരാം നമുക്കും

ന്യൂഡൽഹി: കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിൽ ഉഴലുന്ന ഭാരതത്തിനായി പ്രാർത്ഥിക്കാൻ ആഹ്വാനംചെയ്ത 72 മണിക്കൂർ ദിവ്യകാരുണ്യ ആരാധനയ്ക്ക് തുടക്കമായി. വിവിധ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന കത്തോലിക്കാ മിനിസ്ട്രികളുടെ സംയുക്താഭിമുഖ്യത്തിൽ ഇന്ന് (മേയ് രണ്ട്) ഇന്ത്യൻ സമയം രാവിലെ 6.30ന് ആരംഭിച്ച ദിവ്യകാരുണ്യ ആരാധനയിൽ സൂം ആപ്ലിക്കേഷനിലൂടെ തത്‌സമയം പങ്കെടുക്കാൻ ക്രമീകരണം ഒരുക്കിയിട്ടുണ്ട്.

ശാലോം മീഡിയ സ്പിരിച്വൽ ഡയറക്ടർ റവ. ഡോ. റോയ് പാലാട്ടി സി.എം.ഐയുടെ കാർമികത്വത്തിലാണ് ദിവ്യകാരുണ്യ ആരാധനയ്ക്ക് തുടക്കമായത്. മേയ് അഞ്ച് രാവിലെ 6.30വരെയുള്ള ദിവ്യകാരുണ്യ ആരാധനയ്ക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായിരുന്നുകൊണ്ട് വിവിധ മിനിസ്ട്രികൾ ഓരോ മണിക്കൂർ വീതം നേതൃത്വം നൽകും. മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലാവും പ്രാർത്ഥനകൾ.

മഹാമാരിയിൽനിന്നുള്ള സംരക്ഷണം, രോഗസൗഖ്യം എന്നിവ വിശേഷാൽ നിയോഗങ്ങളായി സമർപ്പിക്കുന്ന ആരാധനയിൽ രോഗികൾ, ആരോഗ്യപ്രവർത്തകർ, സർക്കാർ അധികാരികൾ എന്നിവർക്കായും പ്രത്യേകം പ്രാർത്ഥനകളുയരും. മേയ് അഞ്ച് രാവിലെ 5.30മുതലുള്ള സമാപന മണിക്കൂറുകൾക്ക് റവ. ഡോ. റോയ് പാലാട്ടി സി.എം.ഐ നേതൃത്വം നൽകും.

ശാലോം, ജീസസ് യൂത്ത്, ക്രിസ്റ്റീൻ, എയ്ഞ്ചൽസ് ആർമി, മരിയൻ ഇന്റർസെഷൻ ടീം, മമ്മ മേരി അഖണ്ഡ ജപമാല ടീം, അനോയിന്റിംഗ് ഫയർ കാത്തലിക് മിനിസ്ട്രി, അഗാപ്പെ ഇന്റർനാഷണൽ കാത്തലിക് മിനിസ്ട്രി, മിഷണറീസ് ഓഫ് അപ്പസ്‌തോലിക് ഗ്രേസ്, സ്വർഗദർശൻ, ഡിവിന മിസെറികോർഡിയ ഇന്റർസെഷൻ ടീം എന്നിവയാണ് മലയാളത്തിൽ ശുശ്രൂഷകൾ നയിക്കുക. കൂടാതെ, ഉത്തരേന്ത്യയിൽനിന്നുള്ള മിനിസ്ട്രികൾ ഹിന്ദി ശുശ്രൂഷകൾക്കും അമേരിക്ക ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിലെ മിനിസ്ട്രികൾ ഇംഗ്ലീഷ് ശുശ്രൂഷകൾക്കും നേതൃത്വം നൽകും.

കൂടാതെ ഫാ. സാം തോമസ് വി.സി, ഫാ. ഷോജി വെച്ചൂക്കരോട്ട്, ഫാ. ജിൽറ്റോ ജോർജ് സി.എം.ഐ, ഫാ. ബിനീഷ് തോമസ് ഒ.പി, ഫാ. പോൾ വടക്കുംമുറി സി.എം.ഐ, ഫാ. റിന്റോ പുതുശേരി സി.എം.ഐ, ഫാ. തോമസ് മാൻഡി വി.സി എന്നിവരും വിവിധ മണിക്കൂറുകളിൽ ദിവ്യകാരുണ്യ ആരാധന നയിക്കും.

ദിവ്യകാരുണ്യ ആരാധനയിൽ അണിചേരാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Join Zoom Meeting
Meeting ID: 869 3895 9371
Passcode: 2020

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?