Follow Us On

07

May

2021

Friday

നിലപാടുകള്‍കൊണ്ട് ശ്രദ്ധേയനായ നേതാവായിരുന്നു ആര്‍. ബാലകൃഷ്ണപിള്ള: മാര്‍ ആലഞ്ചേരി

നിലപാടുകള്‍കൊണ്ട് ശ്രദ്ധേയനായ നേതാവായിരുന്നു ആര്‍. ബാലകൃഷ്ണപിള്ള: മാര്‍ ആലഞ്ചേരി

കൊച്ചി: ശക്തമായ നിലപാടുകള്‍കൊണ്ട് കേരള രാഷ്ട്രീയത്തില്‍ ശ്രദ്ധേയനായ നേതാവായിരുന്നു ആര്‍. ബാലകൃഷ്ണപിള്ളയെന്ന് കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ അതികായനായ ഒരു രാഷ്ട്രീയ നേതാവിനോടാണ് കേരള സമൂഹം യാത്രാമൊഴി പറയുന്നത്. കേരള കോണ്‍ഗ്രസിന്റെ സ്ഥാപക നേതാക്കളില്‍ ഒരാള്‍, യുഡിഎഫിന്റെ രൂപീകരണത്തിന് നേതൃത്വം കൊടുത്ത സംഘാടകന്‍, മന്ത്രി, മുന്നോക്ക കമ്മീഷന്‍ ചെയര്‍മാന്‍ എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു ആര്‍. ബാലകൃഷ്ണപിള്ളയെന്ന് കര്‍ദിനാള്‍ അനുസ്മരിച്ചു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?