Follow Us On

07

May

2021

Friday

ദേവസഹായം പിള്ളയുടെ വിശുദ്ധ പദവി: കര്‍ദിനാള്‍മാരുടെ അംഗീകാരം

ദേവസഹായം പിള്ളയുടെ വിശുദ്ധ പദവി: കര്‍ദിനാള്‍മാരുടെ അംഗീകാരം

തിരുവനന്തപുരം: ഭാരതത്തിലെ പ്രഥമ അല്മായ രക്തസാക്ഷി വാഴ്ത്തപ്പെട്ട ദേവസഹായംപിള്ളയെ ഉള്‍പ്പെടെ ഏഴു പേരെ വിശുദ്ധരായി പ്രഖ്യാപിക്കുന്നതിന് ഫ്രാന്‍സിസ് മാര്‍പാപ്പ അധ്യക്ഷനായ കര്‍ദിനാള്‍മാരുടെ സമ്മേളനം അംഗീകാരം നല്‍കി. തീയതി പിന്നീട് പ്രഖ്യാപിക്കും. അദ്ദേഹത്തിന്റെ മാധ്യസ്ഥതയില്‍ നടന്ന അത്ഭുതം വത്തിക്കാന്‍ കഴിഞ്ഞ വര്‍ഷം അംഗീകരിച്ചിരുന്നു. ദേവസഹായം പിള്ളയുടെ ജന്മകൊണ്ട് പ്രശസ്തമായ നട്ടാലം ഗ്രാമത്തിലെ അധ്യാപക ദമ്പതികളുടെ ഗര്‍ഭസ്ഥശിശുവിന് ലഭിച്ച അത്ഭുത സൗഖ്യമാണ് വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്താന്‍ കാരണമായതെന്നൊരു പ്രത്യേകതയുമുണ്ട്.
തിരുവിതാംകൂര്‍ രാജാവിന്റെ കൊട്ടാരം കാര്യദര്‍ശിയായിരുന്ന ദേവസഹായം പിള്ളയെ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി 1749 ഫെബ്രുവരി 23-ന് ജയിലിലടച്ചു. മൂന്നു വര്‍ഷത്തിനുശേഷം കന്യാകുമാരിയിലെ കാറ്റാടിമലയില്‍വച്ചാണ് അദ്ദേഹം രക്തസാക്ഷിത്വം വരിച്ചത്. 1752 ജനുവരി 14-ന് സന്ധ്യയ്ക്ക് പൊക്കമുള്ള പാറയില്‍ കയറ്റി നിര്‍ത്തി മൂന്ന് ഭടന്മാര്‍ നിറയൊഴിക്കുകയായിരുന്നു. ഭടന്മാര്‍ പാറക്കൂട്ടങ്ങളുടെ ഇടയില്‍ ഉപേക്ഷിച്ച അദ്ദേഹത്തിന്റെ മൃതദേഹം കുറെ ദിവസം കഴിഞ്ഞ് ക്രൈസ്തവ വ്യാപാരികള്‍ കണ്ടെടുത്തു. അസ്ഥികള്‍ കോട്ടാര്‍ സെന്റ് ഫ്രാന്‍സിസ് സേവ്യേഴ്‌സ് കത്തീഡ്രലില്‍ സംസ്‌കരിച്ചു.
കന്യാകുമാരി ജില്ലയില്‍ പഴയ തെക്കന്‍ തിരുവിതാംകൂറില്‍ 1712 ഏപ്രില്‍ 23-ന് നട്ടാലത്ത് മരുതക്കുളങ്ങര എന്ന നായര്‍ കുടുംബത്തില്‍ വാസുദേവന്‍ നമ്പൂതിരിയുടെയും ദേവകി അമ്മയുടെയും മകനായിട്ടാണ് നീലകണ്ഠപിള്ളയുടെ ജനനം. നീലകണ്ഠപിള്ളയുടെ ജ്ഞാനസ്‌നാനപ്പേരാണ് ദേവസഹായം. ഡച്ച് സൈന്യാധിപന്‍ ഡിലനോയില്‍നിന്നാണ് പിള്ള യേശുവിെനക്കുറിച്ച് അറിഞ്ഞത്.  മരിച്ച് 300 വര്‍ഷത്തിനുശേഷം 2012 ഡിസംബര്‍ രണ്ടിനാണ് കോട്ടാറില്‍വച്ച് ദേവസഹായം പിള്ളയെ വാഴ്ത്തപ്പെട്ടവരുടെ നിയിലേക്ക് ഉയര്‍ത്തിയത്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?