Follow Us On

07

May

2021

Friday

പ്രാർത്ഥനാ യോദ്ധാക്കളായ കത്തോലിക്കാസമൂഹം  യുദ്ധസജ്ജരാകണം; ആഹ്വാനവുമായി സിസ്റ്റർ ബേൺ

പ്രാർത്ഥനാ യോദ്ധാക്കളായ കത്തോലിക്കാസമൂഹം  യുദ്ധസജ്ജരാകണം; ആഹ്വാനവുമായി സിസ്റ്റർ ബേൺ

വാഷിംഗ്ടൺ ഡി.സി: കുടുംബസംവിധാനത്തിനും ദൈവവിശ്വാസത്തിനുംനേരെ ഉയരുന്ന വെല്ലുവിളികളെ പ്രതിരോധിക്കാൻ പ്രാർത്ഥനായോദ്ധാക്കളായ കത്തോലിക്കാസമൂഹം യുദ്ധസജ്ജരാകണമെന്ന് ഓർമിപ്പിച്ച് യു.എസ് ആർമി സർജനും കന്യാസ്ത്രീയുമായ ഡോ. സിസ്റ്റർ ഡെയർഡ്രേ ബേൺ. പ്രമുഖ പ്രോ ലൈഫ് സംഘടനയായ ഹാർട്ട് ബീറ്റ് ഇന്റർനാഷണൽ സംഘടിപ്പിച്ച 50-ാമത്‌ വാർഷിക കോൺഫറൻസിനെ അഭിസംബോധന ചെയ്യുകയായിരുന്നു സിസ്റ്റർ ബേൺ. ‘ലിറ്റിൽ വർക്കേഴ്‌സ് ഓഫ് സേക്രഡ് ഹാർട്ട് ഓഫ് ജീസസ് ആൻഡ് മേരി സന്യാസ സഭാംഗമായ സിസ്റ്റർ, കേണൽ പദവിയിലായിരിക്കേയാണ് ആർമിയിൽനിന്ന് വിരമിച്ചത്.

കുടുംബസംവിധാനങ്ങൾക്കും വിശ്വാസത്തിനും എതിരായ കാര്യങ്ങൾ അനുദിനം ശക്തിപ്രാപിക്കുകയാണ്. ഇതേക്കുറിച്ച് നാം കൂടുതൽ ബോധവാന്മാരാകണം. മാത്രമല്ല, ക്രിസ്തുവിന്റെ പടയാളികൾ എന്ന നിലയിൽ ഈ ഇരുണ്ട കാലഘട്ടത്തിൽ നാം ഒരു യുദ്ധത്തിനുതന്നെ തയാറാകുകയും വേണം. ദൈവമാണ് എല്ലാത്തിനേയുംകാൾ ഉന്നതൻ. അതിനാൽ പ്രാർത്ഥനാ യോദ്ധാക്കളായ നാം തീർച്ചയായും ഒരു യുദ്ധത്തിന് തയാറാകണം.

‘ഈ യുദ്ധം റിപ്പബ്ലിക്കൻസും ഡമോക്രാറ്റുകളും തമ്മിലല്ല, യാഥാസ്ഥിതികരും പുരോഗമനവാദികളും തമ്മിലല്ല, ഇടത് വലത് ശക്തികൾ തമ്മിലുമല്ല. മറിച്ച്, ഇത് യഥാർത്ഥ പിശാചും നമ്മുടെ കർത്താവും തമ്മിലുള്ള യുദ്ധമാണ്,’ സിസ്റ്റർ ബേൺ പറഞ്ഞു. കത്തോലിക്കർ യുദ്ധം ചെയ്യേണ്ടത് സ്‌നേഹംകൊണ്ടാണെന്ന് ഉദ്‌ബോധിപ്പിച്ച സിസ്റ്റർ, ഭരണാധികാരികൾക്കും ഉദ്യോഗസ്ഥർക്കുമായി പ്രത്യേകം പ്രാർത്ഥിക്കണമെന്നും ആഹ്വാനം ചെയ്തു.

പ്രസിഡന്റിനുവേണ്ടിയും സ്പീക്കർക്കുവേണ്ടിയും നാം പ്രാർത്ഥിക്കണം. കാരണം അവരുടെ വിശ്വാസവും മനോഭാവവുമാണ് ഗർഭച്ഛിദ്രത്തെയും അതിനെ അനുകൂലിക്കുന്ന നിയമങ്ങളെയും തീരുമാനിക്കുന്നതിൽ നിർണായകം. ഗർഭച്ഛിദ്രം തിന്മയും മനുഷ്യത്വരഹിതവുമാണ്. എന്നാൽ, ആളുകൾ അതേക്കുറിച്ച് ചിന്തിക്കാറില്ല. അതിനാലാണ് ഇത് വളരെ സ്വാഭാവികമായ ഒരു കാര്യമായി മാറുന്നതെന്നും സിസ്റ്റർ കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?