Follow Us On

07

May

2021

Friday

ഫ്രാൻസിസ് പാപ്പ അംഗീകരിച്ചു, അമേരിക്കയിൽനിന്ന് 64 രാജ്യങ്ങളിലേക്കെത്തും 92 ലക്ഷം ഡോളറിന്റെ സഹായം

ഫ്രാൻസിസ് പാപ്പ അംഗീകരിച്ചു, അമേരിക്കയിൽനിന്ന് 64 രാജ്യങ്ങളിലേക്കെത്തും 92 ലക്ഷം ഡോളറിന്റെ സഹായം

ഫിലാഡൽഫിയ: വിവിധ രാജ്യങ്ങളിലെ ക്രൈസ്തവ സമൂഹത്തിന്റെ ആത്മീയവും ഭൗതീകവുമായ ക്ഷേമം ഉറപ്പാക്കാൻ ഫിലാഡൽഫിയ കേന്ദ്രമായി പ്രവർത്തിക്കുന്ന ‘പേപ്പൽ ഫൗണ്ടേഷൻ’ 92 ലക്ഷം ഡോളർ ചെലവഴിക്കും. വിവിധ രാജ്യങ്ങളിൽനിന്ന് സമർപ്പിക്കുന്ന അപേക്ഷകളിൽനിന്ന് തിരഞ്ഞെടുക്കുന്ന അന്തിമപട്ടികയ്ക്ക് പാപ്പയാണ് അംഗീകാരം നൽകുന്നത്. അതുപ്രകാരം ഇത്തവണ 64 രാജ്യങ്ങളിലേക്കാണ് ‘പേപ്പൽ ഫൗണ്ടേഷ’ന്റെ ഗ്രാന്റ് ലഭ്യമാക്കുന്നത്.

ദൈവാലയങ്ങളുടെയും സ്‌കൂൾ കെട്ടിടങ്ങളുടെയും പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കും പാരിസ്ഥിതിക സംരംഭങ്ങൾക്കും കുട്ടികളുടെ വിദ്യാഭ്യാസത്തിനുമായാണ് പ്രധാനമായും പണം ചെലവിടുന്നത്. പശ്ചിമേഷ്യയിലെ ദൈവാലയങ്ങൾ പുനർനിർമിക്കാൻ ഫ്രാൻസിസ് പാപ്പ നടത്തിയ ആഹ്വാനം ഈ വർഷത്തെ ഗ്രാന്റ് വിതരണത്തിൽ മാർഗനിർദേശ ഘടകമായി സ്വീകരിക്കുകയായിരുന്നുവെന്ന് ‘പേപ്പൽ ഫൗണ്ടേഷൻ’ ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാനും ബോസ്റ്റൺ ആർച്ച്ബിഷപ്പുമായ കർദിനാൾ ഷോൺ ഒമാലി പറഞ്ഞു.

ദൈവാലയങ്ങൾ, ചാപ്പലുകൾ, ലബോറട്ടറികൾ, ലൈബ്രറികൾ തുടങ്ങിയവയുടെ പുനർനിർമാണം, കത്തോലിക്ക ആശുപത്രിയിൽ ഡയാലിസിസ് സെന്ററിന്റെ നിർമാണം, അനാഥരും ഭിന്നശേഷിക്കാരുമായ കുട്ടികളുടെ വിദ്യാഭ്യാസം, വിരമിച്ച സന്യസ്തരുടെ താമസം, മനുഷ്യക്കടത്തിനെതിരെയുള്ള പോരാട്ടം തുടങ്ങിയവയാണ് ഫൗണ്ടേഷൻ ലക്ഷ്യം വച്ചിരിക്കുന്ന പദ്ധതികൾ.

അപ്പസ്‌തോലിക ന്യൂൺഷോ, മെത്രാന്മാർ തുടങ്ങിയവരിലൂടെ വത്തിക്കാൻ സെക്രട്ടറിയേറ്റിന് ലഭിക്കുന്ന അപേക്ഷകളിൽനിന്നാണ് അർഹമായ പദ്ധതികൾ തിരഞ്ഞെടുക്കുന്നത്. ഫൗണ്ടേഷന്റെ ഗ്രാന്റ് റിവ്യൂ കമ്മിറ്റിയുടെ വിശകലനത്തിലൂടെ തയാറാക്കുന്ന പട്ടികയ്ക്ക് പാപ്പയുടെ നിർദേശപ്രകാരം ബോർഡ് ഓഫ് ട്രസ്റ്റ് അവസാനഘട്ട അനുമതി നൽകും. കഴിഞ്ഞ വർഷം 59 രാജ്യങ്ങൾക്കായി 90 ലക്ഷം ഡോളറിന്റെ സഹായപദ്ധതികൾ ‘പേപ്പൽ ഫൗണ്ടേഷൻ നടപ്പാക്കിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?