Follow Us On

19

April

2024

Friday

ദൈവത്തിന്റെ സ്വര്‍ണനാവുകാരന്‍ യാത്രയായി

ദൈവത്തിന്റെ സ്വര്‍ണനാവുകാരന്‍ യാത്രയായി

കേരളത്തിന്റെ ആത്മീയ-സാമൂഹിക മണ്ഡലങ്ങളിലെ നിറസാന്നിധ്യവും ദൈവത്തിന്റെ സ്വര്‍ണനാവുകാരന്‍ എന്ന് വിശേഷിപ്പിക്കപ്പെടുകയും ചെയ്തിരുന്ന മാര്‍ത്തോമാസഭയുടെ മുന്‍ അധ്യക്ഷന്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത (103) കാലംചെയ്തു. ഇന്നു പുലര്‍ച്ചെ 1.15-നായിരുന്നു അന്ത്യം. കബറടക്കം നാളെ. 2018-ല്‍ പത്മഭൂഷണ്‍ നല്‍കി നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു. കുമ്പനാട് വട്ടക്കോട്ടാല്‍ അടങ്ങപ്പുറത്ത് കലമണ്ണില്‍ കെ. ഇ. ഉമ്മന്‍ കശീശയുടെയും കാര്‍ത്തികപ്പള്ളി കളയ്ക്കാട്ട് നടുക്കേവീട്ടില്‍ ശോശാമ്മയുടെയും പുത്രനായി 1918 ഏപ്രില്‍ 27-നാണ് ജനനം. 1944 ജൂണ്‍ മൂന്നിന് വൈദികപട്ടം സ്വീകരിച്ചു. ബംഗളൂരുവില്‍ ഇടവകവികാരിയായിട്ടായിരുന്നു പ്രഥമ നിയമനം. 1953 മെയ് 20-ന് റമ്പാന്‍ സ്ഥാനവും 23-ന് എപ്പിസ്‌കോപ്പാ സ്ഥാനവും ലഭിച്ചു. 1954-ല്‍ കോട്ടയം-കുന്നുംകുളം ഭദ്രാസനാധിപനായി. 1978 മെയ് മാസത്തില്‍ സഫ്രന്‍ മെത്രാപ്പോലീത്തയായി ഉയര്‍ത്തപ്പെട്ടു. 1980-ല്‍ തിരുവന്തപുരം-കൊല്ലം ഭദ്രാസനാധിപനായി. 1990-ല്‍ റാന്നി-നിലയ്ക്കല്‍, വടക്കേ അമേരിക്ക ഭദ്രാസന ബിഷപായി. 1997 ഓഗസ്റ്റില്‍ ചെങ്ങന്നൂര്‍- തുമ്പമണ്‍ ഭദ്രാസനാധിപനും 1999 മാര്‍ച്ച് 15-ന് ഒഫിഷിയേറ്റിങ്ങ് മെത്രാപ്പോലീത്തയുമായി. 1999 ഒക്‌ടോബര്‍ 23-ന് സഭയുടെ പരമാധ്യക്ഷനായ മാര്‍ത്തോമാ മെത്രാപ്പോലീത്തയായി. 2007 ഒക്‌ടോബര്‍ ഒന്നിന് സ്ഥാനമൊഴിഞ്ഞു. വിശാലമായ കാഴ്ചപ്പാടുകള്‍കൊണ്ടും വ്യത്യസ്തമായ വീക്ഷണങ്ങള്‍കൊണ്ടും കേരളീയ സമൂഹത്തെ ഏറെ സ്വാധീനിച്ച വ്യക്തിയായിരുന്നു മാര്‍ ക്രിസോ സ്റ്റം വലിയ മെത്രാപ്പോലീത്ത.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?