Follow Us On

20

April

2024

Saturday

എന്‍ട്രന്‍സ്: സാമ്പത്തിക സംവരണവുമായി ബന്ധപ്പെട്ട വിജ്ഞാപനം പ്രസിദ്ധീകരിച്ചു

എന്‍ട്രന്‍സ്: സാമ്പത്തിക സംവരണവുമായി  ബന്ധപ്പെട്ട വിജ്ഞാപനം പ്രസിദ്ധീകരിച്ചു

താമരശേരി: കേരള എഞ്ചിനീയറിംഗ് ആര്‍ക്കിടെക്ച്ചര്‍ മെഡിക്കല്‍ (KEAM) എന്‍ട്രന്‍സ് പരീക്ഷകള്‍ക്ക് ഒരുങ്ങുന്ന സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണ ആനുകൂല്യ സര്‍ട്ടിഫിക്കറ്റുകള്‍ മുന്‍കൂര്‍ വാങ്ങുന്നത് സംബന്ധിച്ച വിജ്ഞാപനം കേരള സര്‍ക്കാരിന്റെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയം പ്രസിദ്ധീകരിച്ചു.
സുറിയാനി ക്രൈസ്തവര്‍ ഉള്‍പ്പെടെ സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള 10 ശതമാനം സാമ്പത്തിക സംവരണം(EWS reservation) ലഭിക്കുന്നതിനുള്ള EWS സര്‍ട്ടിഫിക്കറ്റ് മുന്‍കൂട്ടി വാങ്ങി സൂക്ഷിക്കാമെന്ന് പരീക്ഷാ കമ്മീഷണറുടെ സര്‍ക്കുലറില്‍ പറയുന്നു. കോവിഡ് പശ്ചാത്തലത്തില്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കുന്നതിനാണ് ഇങ്ങനെയൊരു അവസരം ഒരുക്കിയിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക സംവരണത്തിനുള്ള (EWS ) മാനദണ്ഡങ്ങള്‍:
1. അപേക്ഷിക്കുന്ന വ്യക്തിയുടെ കുടുംബത്തിന്റെ വാര്‍ഷിക വരുമാനം 4 ലക്ഷമോ അതില്‍ താഴെയോ ആയിരിക്കണം.
അപേക്ഷകന്‍ 18 വയസില്‍ താഴെയുള്ള ആളാണെങ്കില്‍ അപേക്ഷകന്റെ മാതാപിതാക്കളില്‍ ആരെങ്കിലുമാണ് EWS സംവരണത്തിന് അപേക്ഷിക്കേണ്ടത്. 18 വയസിന് മുകളിലുള്ള ആള്‍ക്ക് സ്വയം അപേക്ഷിക്കാം.
( കുടുംബം എന്നതില്‍ ഉള്‍പ്പെടുന്നത്: സര്‍ട്ടിഫിക്കറ്റ് ആവശ്യമുള്ളയാള്‍, മാതാപിതാക്കള്‍, 18 വയസില്‍ താഴെയുള്ള സഹോദരങ്ങള്‍, അപേക്ഷിക്കുന്ന വ്യക്തിയുടെ ജീവിതപങ്കാളി, 18 വയസില്‍ താഴെയുള്ള കുട്ടികള്‍ എന്നിവരാണ്. 2020 മാര്‍ച്ച് 3 ന് കേരള ഗസറ്റില്‍ പ്രസിദ്ധീകരിച്ച ഗവണ്‍മെന്റ് ഉത്തരവ് പ്രകാരം കുടുംബം എന്ന നിര്‍വചനത്തില്‍നിന്ന് കുടുംബത്തെ ആശ്രയിച്ചുകഴിയുന്ന 18 വയസിന് മുകളിലുള്ളവരെ ഒഴിവാക്കിയിട്ടുണ്ട്).
2. അപേക്ഷകന്റെ കുടുംബ ഭൂസ്വത്ത് പഞ്ചായത്ത് പ്രദേശങ്ങളില്‍ ആണെങ്കില്‍ രണ്ടരയേക്കറിലും മുനിസിപ്പല്‍ പ്രദേശങ്ങളിലാണെങ്കില്‍ 75 സെറ്റിലും കോര്‍പ്പറേഷന്‍ പ്രദേശങ്ങളിലാണെങ്കില്‍ 50 സെറ്റിലും കൂടാന്‍ പാടില്ല.
3. കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ആകെ ഹൗസ് പ്ലോട്ട് വിസ്തൃതി മുന്‍സിപ്പല്‍ പ്രദേശങ്ങളില്‍ 20 സെറ്റിലും, കോര്‍പ്പറേഷന്‍ പ്രദേശങ്ങളില്‍ 15 സെറ്റിലും അധികരിക്കാന്‍ പാടില്ല. (ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ ഹൗസ് പ്ലോട്ടുമായി ബന്ധപ്പെട്ട യാതൊരു നിയന്ത്രണങ്ങളും ഇല്ല)
സംസ്ഥാന സര്‍ക്കാരിന്റെ EWS സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ വില്ലേജ് ഓഫീസറുടെ പക്കലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
ഋണട സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ആവശ്യമായ രേഖകള്‍
1. സമുദായം തെളിയിക്കുന്ന രേഖ. (eg: SSLC Book, ജാതി സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ). മാതാപിതാക്കളുടെ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ചോദിച്ചാല്‍ മാത്രം നല്‍കാവുന്നതാണ്.
2. സ്ഥലത്തിന്റെ കരമടച്ച രസീത്.
3. അപേക്ഷകന്റെയും മാതാപിതാക്കളുടെയും ആധാര്‍ കാര്‍ഡിന്റെ കോപ്പി.
4. വരുമാനവും ആസ്തിയും സംബന്ധിച്ച സാക്ഷ്യപത്രത്തിനുള്ള അപേക്ഷാഫോറം.
5. പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ പതിച്ച EWS സര്‍ട്ടിഫിക്കറ്റിന്റെ അപേക്ഷ.
വിജ്ഞാപനം പൂര്‍ണമായി വായിക്കുന്നതിനും, EWS സംവരണത്തിനുള്ള വില്ലേജ് ഓഫീസില്‍ സമര്‍പ്പിക്കേണ്ട വരുമാനവും ആസ്തിയും സംബന്ധിച്ച സാക്ഷ്യപത്രത്തിനുള്ള അപേക്ഷാഫോറം, EWS സര്‍ട്ടിഫിക്കറ്റിന്റെ അപേക്ഷ, EWS സംവരണത്തെ സംബന്ധിക്കുന്ന ഗവണ്‍മെന്റ് ഓര്‍ഡര്‍ എന്നിവ ലഭിക്കുന്ന ലിങ്ക്: https://drive.google.com/drive/folders/1E4s4aLLtM42CnV_5PFYJREF6GNQG_zXp

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?