Follow Us On

07

May

2021

Friday

മാര്‍ ക്രിസോസ്റ്റം മാനുഷികതയും ദൈവികതയും നിറഞ്ഞുനിന്ന സഭാശ്രേഷ്ഠന്‍: മാര്‍ ആലഞ്ചേരി

മാര്‍ ക്രിസോസ്റ്റം മാനുഷികതയും ദൈവികതയും നിറഞ്ഞുനിന്ന സഭാശ്രേഷ്ഠന്‍: മാര്‍ ആലഞ്ചേരി

കൊച്ചി: മാനുഷികതയും ദൈവികതയും നിറഞ്ഞുനിന്ന സഭാശ്രേഷ്ഠനായിരുന്നു ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സാഹോദര്യവും കാരുണ്യവും നിറഞ്ഞുനിന്ന പ്രവര്‍ത്തനങ്ങള്‍കൊണ്ട് അദ്ദേഹം അനേകര്‍ക്ക് സംരക്ഷണവും ആശ്വാസവും പകര്‍ന്നു നല്‍കി. കരുത്തുറ്റ സുവിശേഷ പ്രസംഗങ്ങള്‍കൊണ്ട് അനേകായിരങ്ങള്‍ക്ക് ആത്മശക്തി പകര്‍ന്നിട്ടുണ്ടെന്ന് മാര്‍ ആലഞ്ചേരി പറഞ്ഞു. മാര്‍ത്തോമാ സഭയ്ക്ക് അദ്ദേഹം നല്‍കിയ ദിശാബോധം ഇതരസഭാസമൂഹങ്ങള്‍ക്ക് ദിശാബോധം പകരുന്നതായിരുന്നു. അദ്ദേഹത്തിന്റെ ഓര്‍മ എന്നും ജനഹൃദയങ്ങളില്‍ ജീവസുറ്റതായി നിലനില്‍ക്കുമെന്നും മാര്‍ ആലഞ്ചേരി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?