Follow Us On

25

June

2021

Friday

മാര്‍ ക്രിസോസ്റ്റം ചിരിയില്‍ ചിന്ത നിറച്ച ഇടയശ്രേഷ്ഠന്‍

മാര്‍ ക്രിസോസ്റ്റം ചിരിയില്‍ ചിന്ത നിറച്ച ഇടയശ്രേഷ്ഠന്‍

ചങ്ങനാശേരി: ചിരിച്ച് ചിരിപ്പിച്ച് ചിന്തിപ്പിച്ച അസാധാരണ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയെന്ന് ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പെരുന്തോട്ടം. എല്ലാവര്‍ക്കും ആദരണീയനും എല്ലാവരുടെയും സുഹൃത്തു മായിരുന്നു അദ്ദേഹം. എല്ലാ ക്രൈസ്തവ വിഭാഗ ങ്ങളളോടും മതസ്ഥരോടും നല്ല അയല്‍ക്കാ രനെപോലെ ഇടപെട്ടിരുന്ന അദ്ദേഹം മതാന്തര വേദികളിലും എല്ലാവര്‍ക്കും സ്വീകാര്യനായ വ്യക്തി ആയിരുന്നു. ഏതു സദസിനെയും ചിരിപ്പിച്ച് ചിന്തിപ്പിച്ച് അതുവഴി താന്‍ ഉറച്ചു വിശ്വസിച്ചിരുന്ന മൂല്യങ്ങള്‍ കൈമാറാനാണ് ശ്രദ്ധിച്ചത്;  മാര്‍ പെരുന്തോട്ടം അനുസ്മരിച്ചു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?