Follow Us On

25

June

2021

Friday

കോവിഡ് 19: ഭാരതത്തിന് സഹായഹസ്തമേകി അന്താരാഷ്ട്ര ക്രിസ്ത്യൻ സംഘടനകൾ

കോവിഡ് 19: ഭാരതത്തിന് സഹായഹസ്തമേകി അന്താരാഷ്ട്ര ക്രിസ്ത്യൻ സംഘടനകൾ

വാഷിംഗ്ടൺ ഡി.സി: കൊറോണ മഹാമാരിയുടെ രണ്ടാം തരംഗത്തിനെതിരെ പോരാടുന്ന ഭാരതത്തിന് സഹായഹസ്തമേകാൻ അന്താരാഷ്ട്ര ക്രിസ്ത്യൻ സന്നദ്ധ സംഘടനകളും രംഗത്ത്. കത്തോലിക്കാസഭയുടെ ഔദ്യോഗിക ജീവകാരുണ്യ സംരംഭമായ കാരിത്താസിന്റെ ഇന്ത്യൻ ഘടകം (കാരിത്താസ് ഇന്ത്യ), ‘കാത്തലിക് റിലീഫ് സർവീസസ്’ (സി.ആർ.എസ്), ‘ദ കാത്തലിക് നിയർ ഈസ്റ്റ് വെൽഫെയർ അസോസിയേഷൻ’ എന്നിവയുൾപ്പെടെയുള്ള സന്നദ്ധ സംഘടനകളാണ് രംഗത്തെത്തിയിരിക്കുന്നത്.

ഭാരതത്തിൽ രോഗബാധ അതിരൂക്ഷമായ മേഖലകളിൽ സി.ആർ.എസും മറ്റ് സന്നദ്ധ സംഘടനകളും ചേർന്ന് ജീവൻരക്ഷാ ഉപകരണങ്ങൾ ലഭ്യമാക്കുന്ന ശ്രമത്തിലാണെന്ന് സി.ആർ.എസ് മീഡിയ റിലേഷൻസ് നിക്കി ഗാമർ പ്രമുഖ വാർത്താ ഏജൻസിയോട് പറഞ്ഞു. അതോടൊപ്പം മഹാമാരിയുടെ വ്യാപനം നിയന്ത്രിക്കാനുള്ള ബോധവത്ക്കരണരംഗത്തും ഇവർ സജീവമാണ്.

‘മഹാമാരിക്കെതിരെ പോരാടുന്ന ആരോഗ്യ പ്രവർത്തകരെ സഹായിക്കുന്നുണ്ട്. രോഗബാധയുടെ വ്യാപനം കുറയ്ക്കാനും രോഗബാധയുടെ ഗുരുതരാവസ്ഥയെ അതിജീവിക്കാനും കുടുംബങ്ങളെ ബോധവൽക്കരിക്കാനുമായി ഇതിനകം 10 ലക്ഷത്തിൽപ്പരം പേരെ തങ്ങൾ സമീപിച്ചുകഴിഞ്ഞു,’ ഗാമർ കൂട്ടിച്ചേർത്തു.

പേപ്പൽ ഏജൻസിയായ ‘ദ കാത്തലിക് നിയർ ഈസ്റ്റ് വെൽഫെയർ അസോസിയേഷ’നും (സി.എൻ.ഇ.ഡബ്ലിയു.എ) ഭാരതത്തിലെ സന്നദ്ധ പ്രവർത്തനങ്ങളിൽ സജീവമാകുകയാണ്. അടിയന്തിര പ്രാധാന്യത്തോടെ ഭാരതത്തിൽ നടത്താൻ പോകുന്ന പ്രവർത്തങ്ങളെക്കുറിച്ചുള്ള പ്രഖ്യാപനം ‘സി.എൻ.ഇ.ഡബ്യു.എ’ പ്രസിഡന്റ് മോൺ. പീറ്റർ വക്കാരി കഴിഞ്ഞ ദിവനം വെളിപ്പെടുത്തിയിരുന്നു.

കോവിഡ് പ്രതിസന്ധിയെ അതിജീവിക്കാൻ പ്രാദേശിക സഭകളെ സഹായിക്കുക എന്നതിലൂന്നിയാകും പ്രവർത്തനമെന്നും, ഇന്ത്യയിൽ ആവശ്യമുള്ളയിടങ്ങളിലെല്ലാം സംഘടന സഹായമേകാൻ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. മധ്യപൂർവേഷ്യ, വടക്കുകിഴക്കൻ ആഫ്രിക്ക, ഇന്ത്യ, കിഴക്കൻ യൂറോപ്പ് എന്നീ മേഖലകളിൽ മാനുഷികവും, അജപാലനപരവുമായ സേവനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സന്നദ്ധ സംഘടനയാണ് ‘സി.എൻ.ഇ.ഡബ്യു.എ’.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?