Follow Us On

25

June

2021

Friday

ഓസ്‌ട്രേലിയയിൽ നാളെ ഇന്ത്യക്കുവേണ്ടിയുള്ള ഉപവാസ പ്രാർത്ഥനാദിനം; ധനസഹായം ലഭ്യമാക്കാനുള്ള ശ്രമങ്ങളും ഊർജിതം

പോൾ സെബാസ്റ്റ്യൻ

ഓസ്‌ട്രേലിയയിൽ നാളെ ഇന്ത്യക്കുവേണ്ടിയുള്ള ഉപവാസ പ്രാർത്ഥനാദിനം; ധനസഹായം ലഭ്യമാക്കാനുള്ള ശ്രമങ്ങളും ഊർജിതം

മെൽബൺ: കോവിഡ് മഹാമാരിമൂലം വിഷമിക്കുന്ന ഭാരതജനതയ്ക്കുവേണ്ടി പ്രാർത്ഥിക്കാൻ നാളെ (മേയ് ഏഴ്) ഉപവാസ പ്രാർത്ഥനാ ദിനം പ്രഖ്യാപിച്ച് ഓസ്‌ട്രേലിയയിലെ മെൽബൺ സീറോ മലബാർ രൂപത. നമ്മുടെ മാതൃരാജ്യമായ ഭാരതത്തിൽ ദുരിതമനുഭവിക്കുന്നവരോട് ഐക്യദാർഡ്യം പ്രഖ്യാപിച്ച് അന്നേ ദിവസം പ്രാർത്ഥനയിലും ഉപവാസത്തിലും ആയിരിക്കാൻ ബിഷപ്പ് മാർ ബോസ്‌കോ പുത്തൂർ വീഡിയോ സന്ദേശത്തിലൂടെ വിശ്വാസികളോട് ആഹ്വാനം ചെയ്തു.

കോവിഡ് മഹാമാരിമൂലം ഉറ്റവരെ നഷ്ടപ്പെട്ടവരെയും ചികിത്സാ സൗകര്യങ്ങൾ ലഭ്യമാകാത്തവരെയും മറ്റ് സാമ്പത്തിക പ്രയാസങ്ങൾ നേരിടുന്നവരെയും സാമ്പത്തികമായി
സഹായിക്കുന്നതിനുള്ള ശ്രമങ്ങളും രൂപതയിൽ ഊർജിതമാണ്. മേയ് ഒൻപതിന് ദൈവാലയങ്ങളിൽ എടുക്കുന്ന സ്‌തോത്രക്കാഴ്ച ഈ ഉദ്ദേശ്യത്തോടെയാകും. ദിവ്യബലിമധ്യേ എടുക്കുന്ന സ്‌തോത്രകാഴ്ചയിലേക്ക് ഉദാരമായി നൽകണമെന്നും മാർ പുത്തൂർ അഭ്യർത്ഥിച്ചു.

ഓസ്‌ട്രേലിയ മുഴുവൻ വ്യാപിച്ചുകിടക്കുന്ന രൂപതയിലെ വിവിധ ഇടവകകളിൽനിന്നും മിഷനുകളിൽ നിന്നും അന്നേ ദിവസം ലഭിക്കുന്ന പണം ഓസ്‌ട്രേലിയയിലെ കാത്തലിക് മിഷന്റെയും കാരിത്താസ് ഇന്ത്യയുടെയും സഹകരണത്തോടെയാവും ഭാരതത്തിലേക്ക് ലഭ്യമാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?