Follow Us On

25

June

2021

Friday

മഹാമാരിക്ക് എതിരെ മെയ് ഏഴിന് പ്രാര്‍ത്ഥനാ ദിനം

മഹാമാരിക്ക് എതിരെ മെയ് ഏഴിന് പ്രാര്‍ത്ഥനാ ദിനം

മുംബൈ: കോവിഡ്-19 മഹാമാരിക്ക് എതിരെ മെയ് ഏഴിന് ഇന്ത്യ പ്രാര്‍ത്ഥിക്കുന്നു. ഇന്ത്യയിലെ കത്തോലിക്ക മെത്രാന്‍ സമിതിയുടെ ആഹ്വാനപ്രകാരമാണ് നാളെ പ്രാര്‍ത്ഥനയുടെയും ഉപവാസത്തിന്റെയും ദിനമായി ആചരിക്കുന്നത്. സിബിസിഐ പ്രസിഡന്റ് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് ഇതുസംബന്ധിച്ച് എല്ലാ രൂപതാധ്യക്ഷന്മാര്‍ക്കും കത്തുകള്‍ അയച്ചിരുന്നു. കോവിഡ്-19 മഹാമാരിയില്‍നിന്നും സംരക്ഷണം ലഭിക്കുന്നതിനായി സ്വര്‍ഗീയ ഉടപെടല്‍ ഉണ്ടാകുന്നതിനായാണ് പ്രാര്‍ത്ഥനാ ദിനാചരണം നടത്തുന്നത്.  ഇതോടൊപ്പം കെസിബിസിയും മെയ് ഏഴിന് പ്രാര്‍ ത്ഥനാ ദിനമായി ആചരിക്കാന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?