Follow Us On

25

June

2021

Friday

ഭാരതത്തിൽ ഇന്ന് പ്രാർത്ഥനാ ദിനം: കഷ്ടതയുടെ ദിനങ്ങളിൽ ഭാരതത്തെ ചേർത്തുപിടിച്ച്, പ്രാർത്ഥനയോടെ പാപ്പ

ഭാരതത്തിൽ ഇന്ന് പ്രാർത്ഥനാ ദിനം: കഷ്ടതയുടെ ദിനങ്ങളിൽ ഭാരതത്തെ ചേർത്തുപിടിച്ച്, പ്രാർത്ഥനയോടെ പാപ്പ

വത്തിക്കാൻ സിറ്റി: മഹാമാരിയുടെ രണ്ടാം തരംഗത്തിന്റെ വ്യാപനംമൂലം പൊറുതിമുട്ടുന്ന ഭാരതജനതയെ ദൈവസന്നിധിയിൽ സമർപ്പിച്ച് പാപ്പ. ഭാരതത്തിലെ സ്ഥിതിഗതികൾ രൂക്ഷമാകുകയും അനേകർ ജീവനുവേണ്ടി പിടയുകയും ചെയ്യുന്ന സാഹചര്യത്തിലാണ് രാജ്യത്തെ ജനതയ്ക്ക് ഒന്നടങ്കം ആത്മീയസാമീപ്യവും പ്രാർത്ഥനയും അറിയിച്ച് പാപ്പ പ്രത്യേക സന്ദേശം അയച്ചത്. ഭാരത കത്തോലിക്കാ സഭ ഇന്ന് പ്രാർത്ഥനാദിനം ആചരിക്കുമ്പോൾ ആത്മീയമായി വലിയ കരുത്തേകുന്നതാണ്, ഭാരത കത്തോലിക്കാ മെത്രാൻ സമിതി അധ്യക്ഷൻ കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് മുഖേന നൽകിയ പാപ്പയുടെ സന്ദേശം.

‘ഈ ആരോഗ്യ അടിയന്താരവസ്ഥമൂലം അനേകർ ദുരിതമനുഭവിക്കുന്നു എന്ന് മനസിലാക്കുന്നു. നിങ്ങളോരോരുത്തരെയും എന്റെ ഐക്യദാർഢ്യവും ആത്മീയ സാമീപ്യവും അറിയിക്കുന്നു. മഹാമാരിയിൽ ദുരിതം അനുഭവിക്കുന്ന എല്ലാവർക്കും ദൈവത്തിൽ നിന്നുള്ള സൗഖ്യവും ആശ്വാസവും ലഭിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു. രോഗികളെയും അവരുടെ കുടുംബാംഗങ്ങളെയും അവരെ ശുശ്രൂഷിക്കുന്നവരെയും പ്രിയപ്പെട്ടവരുടെ വേർപാടിൽ വേദനിക്കുന്നവരെയും പ്രത്യേകം സ്മരിക്കുന്നു.

കോവിഡ് നിയന്ത്രണവിധേയമാക്കാൻ ജീവൻ പണയംവെച്ചും പോരാടുന്ന ആരോഗ്യപ്രവർത്തകർ ഉൾപ്പെടെയുള്ള സകലരെയും അഭിനന്ദിച്ചതിനൊപ്പം, അവർക്കുവേണ്ടി പ്രത്യേകം പ്രാർത്ഥന നേരുകയും ചെയ്തു പാപ്പ: ‘ഡോക്ടർമാർ, നഴ്‌സ്മാർ, ആശുപത്രി ജീവനക്കാർ, ആബുലൻസ് ഡ്രൈവർമാർ എന്നിങ്ങനെ നിരവധിപേർ തങ്ങളുടെ സഹോദരങ്ങളുടെ ജീവൻ സംരക്ഷിക്കാൻ വിശ്രമമില്ലാതെ ജോലി ചെയ്യുന്നുണ്ട്. അവരെ അഭിനന്ദിക്കുന്നതിനൊപ്പം അവരെ ദൈവസന്നിധിയിൽ സമർപ്പിക്കുന്നു. അവർക്ക് തുടർന്നും ജോലി ചെയ്യാനുള്ള ശക്തിയും സമാധാനവും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.’

കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ ഭാരതത്തിലെ കത്തോലിക്കാ സഭ നടത്തുന്ന എല്ലാ സേവനങ്ങളെയും ശുശ്രൂഷകളെയും അഭിനന്ദിക്കുകയും ചെയ്തു പാപ്പ. വിശിഷ്യാ, യുവജനം പ്രതിജ്ഞാബദ്ധതയോടെ നിറവേറ്റുന്ന ദൗത്യത്തെയും പാപ്പ അഭിനന്ദിച്ചു. മഹാമാരിയാൽ മരണടമടഞ്ഞ വൈദികരെയും സന്യസ്തരെയും പാപ്പ സ്മരിച്ചു. അത്യഗാധമായ ദുഃഖം അനുഭവിക്കുന്ന ഈ ദിനങ്ങളിൽ, ക്രിസ്തുവിന്റെ പുനരുത്ഥാനം നമുക്കു നൽകുന്ന പ്രത്യാശയാലും ക്രിസ്തുവിന്റെ വാഗ്ദാനത്തിലുള്ള അചഞ്ചലമായ വിശ്വാസത്തിലും നാമെല്ലാം ആശ്വസിക്കപ്പെടട്ടെയെന്നും പ്രാർത്ഥിച്ചുകൊണ്ടാണ് പാപ്പ സന്ദേശം അവസാനിപ്പിച്ചത്.

കോവിഡ് കേസുകളിലും മരണങ്ങളിലും വലിയ വർദ്ധനവാണ് ഓരോ ദിവസവും ഇന്ത്യയിൽ രേഖപ്പെടുത്തുന്നത്. പുതുതായി 4.12 ലക്ഷം കോവിഡ് രോഗികളും 3,980 മരണവുംകൂടി ഇന്നലെ റിപ്പോർട്ടു ചെയ്തു. ലോകത്താകെയുള്ള കോവിഡ് കേസുകളിൽ പകുതിയിലേറെയും ഇന്ത്യയിലാണിപ്പോൾ. മൊത്തം കോവിഡ് കേസുകളുടെ എണ്ണത്തിൽ ബ്രസീലിനെയും കടന്ന് ഇന്ത്യയിലെ രോഗബാധിതരുടെ എണ്ണം 2.14 കോടിയായും മരണങ്ങൾ 2.33 ലക്ഷമായും ഉയർന്നു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?