Follow Us On

25

June

2021

Friday

സുപ്രീംകോടതി വിധി സാമ്പത്തിക സംവരണത്തെ ബാധിക്കുമെന്നത് കുപ്രചാരണം

സുപ്രീംകോടതി വിധി സാമ്പത്തിക സംവരണത്തെ ബാധിക്കുമെന്നത് കുപ്രചാരണം

കൊച്ചി: സംവരണം പരമാവധി 50 ശതമാനം മാത്രമെന്ന സുപ്രീംകോടതി വിധി സംവരണേതര വിഭാഗങ്ങള്‍ക്കുള്ള സാമ്പത്തിക സംവരണത്തെ യാതൊരു രീതിയിലും ബാധിക്കില്ലെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി അഡ്വ. വി.സി സെബാസ്റ്റ്യന്‍. അതേസമയം പതിറ്റാ ണ്ടുകളായി തുടരുന്ന ജാതിമത സംവരണ മാനദണ്ഡങ്ങളിലും ശതമാനത്തിലും കാലക്രമേണ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മഹാരാഷ്ട്രയില്‍ മറാത്ത സമുദായത്തിന് 16 ശതമാനം സംവരണമേര്‍പ്പെടുത്തിയ സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെയുള്ള സുപ്രീംകോടതി വിധി ജാതിസംവരണത്തെ ചോദ്യം ചെയ്തുകൊണ്ടു ള്ളതാണ്.
സാമ്പത്തിക സംവരണത്തെക്കുറിച്ച് ഒരു പരാമര്‍ശവും വിധിന്യായത്തിലില്ല. അതേസമയം ജാതിയില്‍ അധിഷ്ഠിതമായ സംവരണത്തില്‍ കോടതി ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ ഈ കോടതിവിധിയിലൂടെ കുരുക്ക് വിണിരിക്കുന്നത് നിലവിലുള്ള ജാതിമത സംവരണത്തിനാണ്.

ഭരണഘടനയുടെ 102-ാം ഭേദഗതിയാണ് വിധിന്യായത്തില്‍ കോടതിയുടെ പരിഗണനയില്‍ വന്നത്. സംവരണേതര വിഭാഗങ്ങള്‍ക്കുള്ള സാമ്പത്തിക സംവരണം 103-ാം ഭരണഘടനാ ഭേദഗതിയുടെ 15(6), 16(6) അനുഛേദത്തിലാണ്.

സംവരണേതര വിഭാഗങ്ങള്‍ക്കുള്ള സാമ്പത്തിക സംവരണവും പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണവും വ്യത്യസ്ഥ ഭരണഘടനാ ഭേദഗതിയിലൂടെയായിരിക്കുമ്പോള്‍ സാമ്പത്തിക സംവരണത്തെ കോടതിവിധി ബാധിക്കുമെന്ന കണ്ടെത്തലുകള്‍ വസ്തുതകള്‍ വളച്ചൊടിക്കു ന്നതാണെന്ന് അഡ്വ. വി.സി. സെബാസ്റ്റ്യന്‍ വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?