Follow Us On

25

June

2021

Friday

500-ാം പിറന്നാളിൽ ഫിലിപ്പൈൻ സഭ: മരിയഭക്തി വിളിച്ചോതി  ഉയരുന്നു 100 മീറ്റർ ഉയരമുള്ള മരിയൻ തിരുരൂപം!

500-ാം പിറന്നാളിൽ ഫിലിപ്പൈൻ സഭ: മരിയഭക്തി വിളിച്ചോതി  ഉയരുന്നു 100 മീറ്റർ ഉയരമുള്ള മരിയൻ തിരുരൂപം!

മനില: രാജ്യത്ത് ക്രൈസ്തവ വിശ്വാസം എത്തിയതിന്റെ 500-ാം പിറന്നാളിൽ ഫിലിപ്പൈൻസിൽ ഉയരുന്നു 100 മീറ്ററോളം ഉയരമുള്ള മരിയൻ തിരുരൂപം. പരിശുദ്ധ ദൈവമാതാവിനോടുള്ള സവിശേഷമായ വണക്കത്തിന്റെ അടയാളമായി ഫിലിപ്പൈൻസിലെ തീർത്ഥാടന കേന്ദ്രമായ മോണ്ടെമരിയയിലാണ് 100 മീറ്ററോളം ഉയരമുള്ള മരിയൻ തിരുരൂപവും തീർത്ഥാടനകേന്ദ്രവും ഉൾക്കൊള്ളുന്ന ‘മദർ ഓഫ് ഓൾ ഏഷ്യ- ടവർ ഓഫ് പീസ്’ നിർമിച്ചിരിക്കുന്നത്.

ഉയരത്തിന്റെ കാര്യത്തിൽ ബ്രസീലിലെ ക്രൈസ്റ്റ് ദ റഡീമർ (38 മീറ്റർ), അമേരിക്കയിലെ ‘ലിബർട്ടി സ്റ്റാച്യു’ (93 മീറ്റർ) എന്നിവയെ മറികടന്ന ഈ ശിൽപ്പത്തിന് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമകളിൽ ഒമ്പതാം സ്ഥാനമാണുള്ളതെന്ന് ഇതിന്റെ അണിയറശിൽപ്പികൾ പറയുന്നു. നിർമാണം പൂർത്തിയായെങ്കിലും മഹാമാരിയുടെ പശ്ചാത്തലത്തിൽ തീർത്ഥാടനകേന്ദ്രം ഇനിയും തുറന്നുകൊടുത്തിട്ടില്ല. വാസയോഗ്യമായ 12,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള, നിർമിതി എന്ന തരത്തിലും ഇത് സവിശേഷമാണ്.

ദൈവാലയത്തിന്റെ മുകളിലായാണ് മരിയൻ തിരുരൂപം സ്ഥാപിതമായിരിക്കുന്നത്. ‘ഏഷ്യയിലെയും ലോകം മുഴുവനിലെയും ഐക്യത്തിന്റെയും സമാധാനത്തിന്റെയും പ്രതീകം’, എന്ന വിശേഷണത്തോടെ നിർമിച്ചിരിക്കുന്ന തിരുരൂപത്തിന്റെ യഥാർത്ഥ ഉയരം 98.15 മീറ്ററാണ്. നിലത്തുനിന്ന് കന്യകയുടെ കിരീടത്തിന്റെ മുകൾഭാഗത്തുള്ള കുരിശിന്റെ അഗ്രംവരെയുള്ള ഉയരമാണിത്.

’33 നില കെട്ടിടത്തിന്റെ ഉയരമുണ്ട് തിരുരൂപത്തിന്. ഇത് നമ്മുടെ കർത്താവായ യേശുവിന്റെ ജീവിതകാലത്തെ പ്രതിനിധീകരിക്കുന്നു,’ ശിൽപ്പത്തെ കുറിച്ച് പ്രതിപാദിക്കുന്ന വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. ഫിലിപ്പിനോ കലാകാരനായ എഡ്വേർഡോ ഡി ലോസ് സാന്റോസ് കാസ്ട്രില്ലോയാണ് ഇതിന്റെ ശിൽപ്പി. 2008ൽ ആലോചനകൾ തുടങ്ങിയ പദ്ധതിയുടെ നിർമാണം 2013ലാണ് ആരംഭിച്ചത്.

1521ൽ ഫിലിപ്പെൻസിൽ എത്തിച്ചേർന്ന പോർച്ചുഗീസ് പരിവേഷകൻ ഫെർഡിനാന്റ് മഗല്ലനിലൂടെയാണ് രാജ്യത്ത് ക്രിസ്തുവിശ്വാസം വന്നണഞ്ഞത്. 1521 ഏപ്രിൽ 14ന് സെബുവിലെ രാജാവും രാജ്ഞിയും കത്തോലിക്കാ വിശ്വാസം സ്വീകരിച്ചതിന്റെ സ്മരണയിൽ ഫിലിപ്പൈൻസ് സഭയുടെ 500-ാം പിറന്നാൾ ആഘോഷിക്കുകയാണ് അവിടത്തെ വിശ്വാസീസമൂഹം.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?