Follow Us On

25

June

2021

Friday

സുരക്ഷാഭടന്മാരുടേതും ദൈവവവിളിതന്നെ, പുതിയ സ്വിസ് ഗാർഡ്‌സിനെ ആദരവോടെ സ്വീകരിച്ച് പാപ്പ

സുരക്ഷാഭടന്മാരുടേതും ദൈവവവിളിതന്നെ, പുതിയ സ്വിസ് ഗാർഡ്‌സിനെ ആദരവോടെ സ്വീകരിച്ച് പാപ്പ

വത്തിക്കാൻ സിറ്റി: സുരക്ഷാഭടന്മാർക്ക് ലഭിച്ചിരിക്കുന്നത് സവിശേഷമായ ദൈവവിളിയാണെന്നും ആ ബോധ്യം ഉൾക്കൊണ്ട് വിശ്വസ്തതയോടെ ദൗത്യം നിർവഹിക്കാൻ ജാഗരൂകരാകണമെന്നും ഉദ്‌ബോധിപ്പിച്ച് ഫ്രാൻസിസ് പാപ്പ. പുതുതായി നിയമിക്കപ്പെടുന്ന സ്വിസ് ഗാർഡ്‌സിനെയും അവരുടെ കുടുംബത്തെയും അഭിസംബോധന ചെയ്യവേയാണ് പാപ്പ ഇക്കാര്യം പങ്കുവെച്ചത്. പാപ്പമാരെ സംരക്ഷിക്കാൻ സ്വന്തം ജീവിതംതന്നെ സമർപ്പിച്ചവരെന്ന് വിശേഷിപ്പിച്ചുകൊണ്ട് ആദരവോടെയാണ് പുതിയ അംഗങ്ങളെ പാപ്പ സ്വീകരിച്ചത്.

‘ഓരോരുത്തരുടെയും ദൈവവിളികൾ വ്യത്യസ്ഥമാണ്. ചിലർക്ക് വൈദികരാകാൻ, ചിലർക്ക് സന്യസ്തരാകാൻ, ചിലർക്ക് കുടുംബജീവിതത്തിന്. അതുപോലെ, അവിടുന്ന് പ്രത്യേകമായ വിളിയും തിരഞ്ഞെടുപ്പം നിങ്ങളുടെ കാര്യത്തിൽ നടത്തിയിരിക്കുന്നു. നന്മകളുടെ ഉറവിടമായ ദൈവത്തിന് നിങ്ങളെ പ്രതി ഞാൻ നന്ദി പറയുന്നു,’ പാപ്പ പറഞ്ഞു. വിശ്വസ്തതയോടെ അവിടുത്തെ വിളിയോട് പ്രതികരിക്കാനും ഉദാരമനസോടെ ജോലി നിർവഹിക്കാനും നിങ്ങൾക്ക് സാധിക്കട്ടെയെന്നും പാപ്പ ആശംസിച്ചു.

പാപ്പയുടെ സൈന്യം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്വിസ് ഗാർഡ്‌സിലേക്ക് 34 പേരാണ് പുതുതായി നിയമിക്കപ്പെട്ടത്. ചരിത്രത്തിലുടനീളം ഉത്തരവാദിത്വത്തോടും ആത്മാർത്ഥതയോടുംകൂടെ ജോലി ചെയ്ത പൊലീസ് സേനയേയും സുരക്ഷാഭടന്മാരെയും തദവസരത്തിൽ അനുസ്മരിച്ച പാപ്പ, അവരുടെ നിസ്വാർത്ഥ സേവനത്തിന് നന്ദി അർപ്പിക്കുകയും ചെയ്തു.

വത്തിക്കാന്റെ സൈന്യമാണ് സ്വിസ് ഗാർഡുകൾ. ലോകത്തിലെ ഏറ്റവും ചെറിയ സൈന്യവും ഇവർ തന്നെ. മാന്യതയ്ക്കും കായികശേഷിക്കും വിശ്വസ്തതയ്ക്കും പേരുകേട്ട സ്വിസ് യുവാക്കളെ വത്തിക്കാന്റെ സേവനത്തിനായി 1506ൽ ജൂലിയസ് രണ്ടാമൻ പാപ്പ നിയമിച്ചതോടെയാണ് വത്തിക്കാനിലെ സ്വിസ് ഗാർഡ്‌സിന്റെ ചരിത്രം ആരംഭിച്ചത്.

പാപ്പയുടെ അംഗരക്ഷകരെന്ന നിലയിലുള്ള ദൗത്യമാണ് സ്വിസ് ഗാർഡ്‌സ് പ്രധാനമായും നിർവഹിക്കുന്നത്. അതോടൊപ്പം വത്തിക്കാൻ രാഷ്ട്രത്തിന്റെ വിവിധ പ്രവേശനകവാടങ്ങളുടെ സംരക്ഷണം, ചരിത്രപ്രാധാന്യമുള്ള സിസ്റ്റൈൻ ചാപ്പൽ, സെന്റ് പീറ്റേഴ്‌സ് ബസിലിക്ക, വത്തിക്കാൻ മ്യൂസിയം, തോട്ടം, ബാങ്ക്, പോസ്റ്റോഫീസ് തുടങ്ങിയവയുടെ സംരക്ഷണത്തിനൊപ്പം തീർത്ഥാടകരുടെ ക്രമീകരണവും സ്വിസ് ഗാർഡ്‌സ് നിർവഹിക്കും.

ലോകത്തിലെ മറ്റ് സൈനീകരിൽനിന്ന് വ്യത്യസ്ഥരാണിവർ. 19മുതൽ 30വരെ പ്രായപരിധിയിലുള്ളവരും സ്വിസ് പൗരന്മാരും കത്തോലിക്കരുമായിരിക്കു ഇവർ. ജന്മനാടായ സ്വിറ്റ്‌സർലൻഡിലാവും ഇവർ സൈനിക പരിശീലനം നടത്തിയത്. ഇവർ നിരായുധരാണെങ്കിലും കായികബലത്തിലും അഭ്യാസമുറകളിലും ഇവർ അഗ്രഗണ്യരാണ്. അക്രമികളെ കായികബലം ഉപയോഗിച്ച് കീഴ്‌പ്പെടുത്തി, ഉപദ്രവിക്കാതെ ഇറ്റാലിയൻ പൊലീസ് കൈമാറുകയാണ് പതിവ്. മൈക്കിളാഞ്ചലോ രൂപകൽപ്പന ചെയ്ത സ്വിസ് ഗാർഡ്‌സിന്റെ യൂണിഫോം ലോകപ്രശസ്തമാണ്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?