Follow Us On

18

April

2024

Thursday

ദൈവവിളികൾ വർദ്ധിക്കണം; കർദിനാളിനൊപ്പം ജപമാല അർപ്പിച്ച് പ്രാർത്ഥിക്കാൻ സിനിമാതാരവും

ദൈവവിളികൾ വർദ്ധിക്കണം; കർദിനാളിനൊപ്പം ജപമാല അർപ്പിച്ച് പ്രാർത്ഥിക്കാൻ സിനിമാതാരവും

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയിലെ സഭയ്ക്കും പൗരോഹിത്യ, സമർപ്പിത ദൈവവിളികൾക്കും വേണ്ടി പ്രാർത്ഥിക്കാൻ കർദിനാളും സിനിമാതാരവും ഒരേ വേദിയിലേക്ക്! പ്രശസ്ത മെക്‌സിക്കൻ സിനിമാതാരവും നിർമാതാവുമായ എഡുറാഡോ വേരാസ്റ്റെഗുയിയാണ്, അമേരിക്കൻ കർദിനാൾ റെയ്മണ്ട് ബുർക്കിനൊപ്പം ജപമാല പ്രാർത്ഥനയിൽ അണിചേരുന്നത്. ‘മിലിട്ടറി ഓർഡർ ഓഫ് മാൾട്ട’യുടെ രക്ഷാധികാരികൂടിയാണ് കർദിനാൾ ബുർക്ക്. മഹാമാരിയുടെ പശ്ചാത്തലത്തിൽ സമൂഹമാധ്യമങ്ങളിലൂടെ ആരംഭിച്ച അനുദിന ജപമാലയജ്ഞത്തിലൂടെയും ശ്രദ്ധേയനാണ് എഡുറാഡോ.

‘സാൻ പെഡ്രോ പ്രീസ്റ്റ്‌ലി ഫ്രറ്റേണിറ്റി’ (എഫ്.എസ്.എസ്.പി) എന്ന സംഘടന ജൂൺ 10ന് മെക്‌സിക്കൻ സംസ്ഥാനമായ ജലിസ്‌ക്കോയിലെ സപോപാൻ നഗരത്തിൽ സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പരയുടെ സമാപനത്തിലെ ജപമാലയിലാണ് എഡുറാഡോ പങ്കുചേരുക. നല്ല ദൈവവിളികൾ ഉണ്ടാകുന്നതിനായി പ്രാർത്ഥിക്കുക, ദൈവവിളികളിലെ വെല്ലുവിളികൾ ചൂണ്ടിക്കാട്ടുക, നല്ല ദൈവവിളികൾ രൂപപ്പടുന്നതിൽ കുടുംബങ്ങൾക്കുള്ള പ്രാധാന്യം പ്രഘോഷിക്കുക, സെമിനാരികളെ സഹായിക്കാൻ ധനശേഖരണം നടത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് പ്രോഗ്രോം ക്രമീകരിച്ചിരിക്കുന്നത്.

‘സ്‌ട്രോംങ് ഫാമിലീസ്- സ്‌ട്രോംങ് വൊക്കേഷൻസ്’ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള പ്രഭാഷണ പരമ്പരയ്ക്ക് ജനിതക ശാസ്ത്രജ്ഞൻ ഡോ. മരിയ ഡെൽ പിലാർ കാൽവ, പ്രോ ലൈഫ് നേതൃനിരയിലുള്ള ബ്രിൻഡ ഡെൽ റിയോ എന്നിവരുൾപ്പെട്ട പ്രമുഖരാണ് നേതൃത്വം നൽകുന്നത്. അടിയുറച്ച കത്തോലിക്കാ വിശ്വാസിയും മരിയൻ ഭക്തനുമായ എഡുറാഡോ മനുഷ്യാവകാശ മേഖലയിലും പ്രോ ലൈഫ് രംഗത്തും സജീവ സാന്നിധ്യമാണ്.

‘ബെല്ല’, ‘ലിറ്റിൽ ബോയ്’ എന്നീ സിനിമകളുടെ നിർമാതാവുകൂടിയായ ഇദ്ദേഹം മെറ്റലോണിയ ഫിലിംസിന്റെ സഹസ്ഥാപകനുമാണ്. മഹാമാരിയുടെ ക്ലേശങ്ങളിലൂടെ കടന്നുപോകുന്നവർക്കുവേണ്ടി പ്രാർത്ഥിക്കാൻ 2020 മാർച്ച് 22ന് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അദ്ദേഹം തുടക്കം കുറിച്ച ജപമാലയിൽ അനേകരാണ് തത്‌സമയം പങ്കുചേർന്നത്. സമൂഹമാധ്യമ അക്കൗണ്ടുകളിൽനിന്നുള്ള വിവരങ്ങൾ പ്രകാരം, ഒരു വർഷത്തിനുള്ളിൽ 100 മില്യണിൽപ്പരം (10 കോടിയിൽപ്പരം) ജപമാലകളാണ് പ്രസ്തുത യജ്ഞത്തിലൂടെ അർപ്പിക്കപ്പെട്ടത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?