Follow Us On

19

April

2024

Friday

പത്തൊമ്പത് മക്കള്‍ക്ക് ജന്മമേകിയ കുടുംബനാഥന്‍ ദൈവസന്നിധിയിലേക്ക് യാത്രയായി

പത്തൊമ്പത് മക്കള്‍ക്ക് ജന്മമേകിയ കുടുംബനാഥന്‍ ദൈവസന്നിധിയിലേക്ക് യാത്രയായി

കോട്ടയം: പത്തൊമ്പത് മക്കള്‍ക്ക് ജന്മമേകിയ ഒരു വലിയ കുടുംബത്തിന്റെ നാഥന്‍ ദൈവസന്നിധിയിലേക്ക് യാത്രയായി. വെച്ചൂച്ചിറ നിരപ്പേല്‍ (പിണമറുകില്‍) എന്‍.എം. ഏബ്രഹാം (90) യാത്രയാകുമ്പോള്‍ ആ നാട്ടിലെ കുടിയേറ്റത്തിന്റെ കഠിനയാതനകൾ ദൈവാശ്രയബോധത്തോടെ വിജയകരമായി താണ്ടിയ ഒരാള്‍കൂടിയാണ് ഓര്‍മത്താളുകളിലേക്ക് മറയുന്നത്.

കുട്ടിപാപ്പന്‍ എന്ന് എല്ലാവരും സ്‌നേഹത്തോടെ വിളിച്ചിരുന്ന എന്‍.എം. ഏബ്രഹാം വെച്ചൂച്ചിറയിലെ ആദ്യകാല കുടിയേറ്റ കര്‍ഷകനായിരുന്നു. അതിലുപരി മാതൃകാവ്യക്തിത്വവും. പ്രതിസന്ധികള്‍ ദൈവത്തിലാശ്രയിച്ച് മുന്നേറാനുള്ളതാണെന്നും തളര്‍ന്നുപോകാനുള്ളതല്ലെന്നുമുള്ള പ്രമാണക്കാരനായിരുന്നു കുട്ടിപാപ്പന്‍. അതുകൊണ്ടുതന്നെ പ്രതിസന്ധികള്‍ പലപ്പോഴും അദ്ദേഹത്തിന്റെ മുമ്പില്‍ തോറ്റോടി.

ഇടമറ്റത്തുനിന്ന് 75 വര്‍ഷം മുമ്പായിരുന്നു വെച്ചുച്ചിറയിലേക്ക് കുടിയേറിയത്. സഹോദരന്‍ എന്‍.എം വര്‍ക്കിയും ഏതാനും അയല്‍വാസികളും ഒപ്പം ഉണ്ടായിരുന്നു. കഠിനാധ്വാനത്തിന്റേതായിരുന്നു പിന്നീടുള്ള കാലം. ദൈവ വിശ്വാസമായിരുന്നു പ്രധാന മൂലധനം. ആ വിശ്വാസം തെറ്റിയില്ലെന്നത് വര്‍ത്തമാനകാല ചരിത്രം തെളിയിക്കുന്നു. കാട്ടുമൃഗങ്ങളില്‍നിന്ന്  രക്ഷപ്പെടാന്‍ ഏറുമാടം കെട്ടിയായിരുന്നു താമസം. വിവിധ പ്രദേശങ്ങളില്‍നിന്ന് ആ നാട്ടിലേക്ക് വന്ന കുടിയേറ്റക്കാര്‍ക്കെല്ലാം കുട്ടിപാപ്പന്‍ കരുതലും സ്‌നേഹവും നല്‍കി.

പെരുവന്താനം ഒട്ടലാങ്കല്‍ കുടുംബാംഗം മേരിക്കുട്ടിയാണ് ഭാര്യ. ഇവര്‍ക്കു ജനിച്ച 19 മക്കളില്‍ രണ്ട് പേർ കുട്ടിക്കാലത്തുതന്നെ മരിച്ചു. 31 കൊച്ചുമക്കളുമുണ്ട്. മക്കള്‍: ത്രേസ്യാമ്മ, അന്നമ്മ, ആന്റണി, റാണി, ഗീത, ജെയിംസ്, വിന്‍സെന്റ് (ഏരിയാ കോ-ഓര്‍ഡിനേറ്റര്‍, ശാലോം
മീഡിയ, ഡബ്ലിന്‍), ബിജു, സീന, സിസ്റ്റര്‍ ക്രിസ്റ്റീന എസ്.എ.ബി.എസ്‌, റെജീന, ബിക്കി, ദീപ, മിക്കു, നീതു, പരേതരായ ബാബു, മൈക്കിള്‍.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?