Follow Us On

25

June

2021

Friday

ബിഷപ്പ് ജാക്വിസ് കാലംചെയ്തു; യാത്രയായത് ഐസിസിന്റെ ഭീഷണിയിലും സധൈര്യം സഭയെ നയിച്ച ഇടയൻ

ബിഷപ്പ് ജാക്വിസ് കാലംചെയ്തു; യാത്രയായത് ഐസിസിന്റെ ഭീഷണിയിലും സധൈര്യം സഭയെ നയിച്ച ഇടയൻ

പാരീസ്: ഐസിസ് തീവ്രവാദികളുടെ ഭീഷണിക്കുമുന്നിലും സിറിയയിലെ ക്രൈസ്തവരെ സധൈര്യം നയിച്ച ഹസാക്ക്- നിസിബി സീറോ കാത്തലിക് ആർക്കിഎപ്പാർക്കി എമരിത്തൂസ് ബിഷപ്പ് ജാക്വസ് ബെഹനാൻ ഹിൻഡോ കാലം ചെയ്തു. ആരോഗ്യപരമായ കാരണങ്ങളാൽ 2019ൽ ഔദ്യോഗിക പദവികളിൽനിന്ന് വിരമിച്ച് ചികിത്‌സാർത്ഥം ഫ്രാൻസിലേക്ക് പോയ അദ്ദേഹത്തിന്റെ വിയോഗം ജൂൺ അഞ്ചിന് അവിടെവെച്ചായിരുന്നു. ടർക്കിഷ് വംശജനായ അദ്ദേഹം 1996മുതൽ 23 വർഷം ഇടയദൗത്യം നിർവഹിച്ചു.

ഇദ്ദേഹത്തിന്റെ വിയോഗത്തിലൂടെ സിറിയയിലെ പീഡിത സമൂഹത്തിന് ഏറെ പ്രിയപ്പെട്ട ഇടയനെയാണ് നഷ്ടമായത്. ഐസിസ് തീവ്രവാദികൾക്ക് നടുവിലും പീഡിത ക്രൈസ്തവ സമൂഹത്തിന്റെ സുരക്ഷയ്ക്കുവേണ്ടി ശക്തമായി നിലകൊണ്ടതിന്റെ പേരിലാകും ഇദ്ദേഹം എന്നും ചരിത്രത്തിൽ ഓർമിക്കപ്പെടുക. കുർദിസ്ഥാന്റെ താൽപ്പര്യപ്രകാരമുള്ള പാഠഭാഗങ്ങൾ പഠിപ്പിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി വടക്കു കിഴക്കൻ സിറിയയിൽ ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചുപൂട്ടിയ കുർദ് ഭരണകൂടത്തിനെതിരെ നടത്തിയ പോരാട്ടവും ശ്രദ്ധേയമാണ്.

ഐസിസ് തീവ്രവാദികൾ പടിവാതിലിൽ എത്തിയിട്ടും വിശ്വാസീസമൂഹത്തെ ഉപേക്ഷിക്കാതെ സധൈര്യം നിലയുറപ്പിച്ചത് തങ്ങൾക്ക് വലിയൊരു സാക്ഷ്യവും ധൈര്യവുമായിരുന്നുവെന്ന് ഡമാസ്‌കസിൽ സേവനം ചെയ്യുന്ന ഫാ. അമെർ കസർ പ്രമുഖ വാർത്താ ഏജൻസിയായ ‘ഏഷ്യാ ന്യൂസി’നോട് പങ്കുവെച്ചു. അറബികളും കുർദുകളും തമ്മിലും, മുസ്ലിങ്ങളും ക്രൈസ്തവരും തമ്മിലുമുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ അദ്ദേഹം നടത്തിയ മധ്യസ്ഥശ്രമങ്ങൾ ശ്രദ്ധേയമായിരുന്നെന്നും അദ്ദേഹം അനുസ്മരിച്ചു.

സിറിയൻ ജനതയ്ക്ക് നീതി ലഭിക്കണമെന്ന ആവശ്യമുന്നയിച്ച് രാഷ്ട്രീയക്കാർക്കും സർക്കാർ അധികാരികൾക്കും മുന്നിലെത്തുന്ന അതേ തീക്ഷണതയോടെതന്നെ, പ്രദേശത്തെ ക്രൈസ്തവ പലായനം ഒഴിവാക്കാനുള്ള തനത് പ്രവർത്തനങ്ങൾക്കും അദ്ദേഹം മുന്നിട്ടിറങ്ങി. വനപദ്ധതികൾ ഉൾപ്പെടെ അതിനായി അദ്ദേഹം നടപ്പാക്കി. അക്കാലത്ത് ഐസിസിനെ നേരിടാൻ കൈക്കൊണ്ട, കാര്യക്ഷമമല്ലാത്ത അമേരിക്കൻ നയത്തെ കടന്നാക്രമിച്ചതും വലിയ വാർത്തയായിരുന്നു. ഐസിസിനെ കുറിച്ച് വ്യക്തമായ ധാരണ ഇല്ലാതെയാണ് അമേരിക്കയുടെ പോരാട്ടം എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

1941 ടർക്കിഷ് പ്രവിശ്യയായ ഐഡിൽ ഓഗസ്റ്റ് എട്ടിന് ജനിച്ച ജാക്വസ് ബഹനാൻ ഹിൻഡോ 1969 മേയ് നാലിനാണ് തിരുപ്പട്ടം സ്വീകരിച്ചത്. 1996ൽ ഹസാക്കി- നിസിബി ബിഷപ്പായി അഭിഷേകം ചെയ്യപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?