Follow Us On

25

June

2021

Friday

കേരളത്തിന്റെ സുരക്ഷിതത്വത്തിന് തീരസംരക്ഷണ അതോറിറ്റി അനിവാര്യം: മാര്‍ ആലഞ്ചേരി

കേരളത്തിന്റെ സുരക്ഷിതത്വത്തിന് തീരസംരക്ഷണ അതോറിറ്റി അനിവാര്യം: മാര്‍ ആലഞ്ചേരി

എറണാകുളം: കേരളത്തിന്റെ തീരങ്ങള്‍  സുരക്ഷിതമാക്കുന്നതിന് സാമ്പത്തിക വിനിയോഗ അധികാരമുള്ള തീരദേശ സംരക്ഷണ അതോറിറ്റി രൂപീകരിക്കണമെന്ന് കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി. ലോക സമുദ്രദിനത്തില്‍ പിഒസിയില്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കടലിലും തീരങ്ങളിലും ജീവന്റെ സംരക്ഷണം ഉറപ്പുവരു ത്തുന്ന ദിനമായി സമുദ്രദിനം ആചരിക്കപ്പെ ടണമെന്ന് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ മുഖ്യ സന്ദേശത്തില്‍ പറഞ്ഞു.

നിലവിലുള്ള പുനര്‍ഗേഹം പദ്ധതി പ്രായോഗികമായി നിര്‍ബന്ധിത കുടിയൊ ഴിപ്പിക്കലാണെന്നും  കടല്‍ഭിത്തിയോടു ചേര്‍ന്ന് 50 മീറ്ററിനുള്ളില്‍ വീടുള്ളവര്‍ക്കുണ്ടാകുന്ന നാശന ഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭിക്കാത്ത അവസ്ഥയാ ണുള്ളതെന്നും യോഗം ചൂണ്ടിക്കാട്ടി. കടലാക്ര മണത്തില്‍ അഭയവും സ്വപ്നങ്ങളും നഷ്ടപ്പെട്ടവര്‍ക്ക് അടിയന്തിരമായി നഷ്ടപരിഹാരം നല്‍കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
തീരങ്ങളുടെ സംരക്ഷണങ്ങള്‍ക്ക് മുഖ്യമന്ത്രി യുമായി ആലോചിച്ച് സമയബന്ധിതമായി പദ്ധതികള്‍ പൂര്‍ത്തീകരിക്കുമെന്ന് യോഗത്തില്‍ പങ്കെടുത്ത് ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.
കടല്‍ സംഘടനയുടെ ജനറല്‍ സെക്രട്ടറി  കുഞ്ഞച്ചന്‍ വിഷയാവതരണം നടത്തി.  ബിഷപുമാരായ ഡോ. ജോസഫ് കരിയില്‍, ഡോ. ജെയിംസ് ആനാപറമ്പില്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, കെആര്‍എല്‍സിസി വൈസ് ചെയര്‍മാന്‍ ജോസഫ് ജൂഡ്, പശ്ചിമകൊച്ചി തീര സംരക്ഷണ സമിതി കണ്‍വീനര്‍ ടി.എ. ഡാല്‍ഫിന്‍, കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. ബിജു പറനിലം, കെഎല്‍സിഎ സെക്രട്ടറി അഡ്വ. ഷെറി തോമസ്, എംസിഎ സെക്രട്ടറി വി.സി ജോര്‍ജുകുട്ടി, സിഎസ്എസ്എസ് ഡയറക്ടര്‍ ഫാ. അഗസ്റ്റിന്‍ കടേപ്പറമ്പില്‍, എഡിഎസ് ഡയറക്ടര്‍ ഫാ. സാംസണ്‍ ആഞ്ഞിലിപ്പറമ്പില്‍, ഫാ. പി.ടി മാത്യു എസ്‌ജെ, ജനകീയവേദി വക്താവ്  വി.ടി സെബാസ്റ്റ്യന്‍, പിഒസി ഡയറക്ടര്‍ ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി സീക്കേഴ്‌സ് ഓഫ് ട്രൂത്ത് അംഗം ഫാ. ഗ്രിംബാള്‍ഡ് ലന്തപ്പറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?