Follow Us On

25

June

2021

Friday

ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പിടിച്ചെടുക്കാനുള്ള നിയമവുമായി ഗുജറാത്ത് സര്‍ക്കാര്‍

ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പിടിച്ചെടുക്കാനുള്ള നിയമവുമായി ഗുജറാത്ത് സര്‍ക്കാര്‍

ഗാന്ധിനഗര്‍ (ഗുജറാത്ത്): ക്രിസ്തീയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വളഞ്ഞവഴിയിലൂടെ പിടിച്ചെടുക്കാനുള്ള നിയമനിര്‍മാണവുമായി ഗുജറാത്ത് സര്‍ക്കാര്‍. അതിന്റെ ആദ്യപടിയായി ന്യൂനപക്ഷങ്ങളുടെ സ്‌കൂളുകളിലെ അധ്യാപക-അനധ്യാപക നിയമനങ്ങള്‍ ഗവണ്‍മെന്റ് ഏറ്റെടുത്തുകൊണ്ടുള്ള ഉത്തരവിറങ്ങി. പ്രധാനാധ്യാപകരെ നിയമിക്കാനുള്ള അധികാരവും ഇതോടെ ഗവണ്‍മെന്റിനായി.
ന്യൂനപക്ഷ സ്ഥാപനങ്ങളുടെ തനിമയും അച്ചടക്കവും നിലനിര്‍ത്തുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് നിയമനാധികാരം. കത്തോലിക്ക സ്ഥാപനങ്ങളില്‍ അധികവും പ്രധാനാധ്യാപകരായിരിക്കുന്നത് വൈദികരും കന്യാസ്ത്രീകളുമാണ്. ജൂണ്‍ ഒന്നിന് നിലവില്‍ വന്ന ‘ദി ഗുജറാത്ത് സെക്കന്ററി ആന്റ് ഹയര്‍ സെക്കന്ററി എജ്യൂക്കേഷന്‍ (ഭേദഗതി) നിയമം 2021’ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ന്യൂനപക്ഷങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

ഇങ്ങനെ നടത്തുന്ന നിയമനങ്ങള്‍ ഏഴു ദിവസങ്ങള്‍ക്കുള്ളില്‍ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ അംഗീകരിച്ചില്ലെങ്കില്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതട ക്കമുള്ള ശിക്ഷാനടപടികളാണ് നിയമത്തില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. ക്രൈസ്തവരെ കൂടാതെ മുസ്ലീങ്ങള്‍, ജൈനര്‍ എന്നീ വിഭാഗങ്ങള്‍ നിയമത്തെ എതിര്‍ത്തുകൊണ്ട് രംഗത്തുവന്നു. ഗുജറാത്ത് എജ്യൂക്കേഷന്‍ ബോര്‍ഡിന്റെ കീഴില്‍ 181 കത്തോലിക്ക സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതില്‍ 63 സ്‌കൂളുകള്‍ക്കാണ് അധ്യാപരുടെ ശമ്പളം നല്‍കുന്നതിന് സര്‍ക്കാര്‍ സഹായം ലഭിക്കുന്നത്.
ഈ നിയമം നടപ്പിലായാല്‍ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ക്രമേണ ഗവണ്‍മെന്റിന്റെ പൂര്‍ണ നിയന്ത്രണത്തിലാകുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തലുകള്‍.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?