Follow Us On

25

June

2021

Friday

വര്‍ക്കിയച്ചന്റെ ജീവിതം സുവിശേഷ സന്ദേശം: മാര്‍ ഇഞ്ചനാനിയില്‍

വര്‍ക്കിയച്ചന്റെ ജീവിതം സുവിശേഷ സന്ദേശം: മാര്‍ ഇഞ്ചനാനിയില്‍

കുളത്തുവയല്‍: വര്‍ക്കിയച്ചന്‍ ജീവിതത്തിലൂടെ നല്‍കിയത് സുവിശേഷ സന്ദേശമാണെന്ന് താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. എം.എസ്.എം.ഐ സഭാ സ്ഥാപകന്‍ മോണ്‍. സി.ജെ വര്‍ക്കിയച്ചന്റെ ജന്മശതാബ്ദിയോടനുബന്ധിച്ചു നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വര്‍ക്കിയച്ചന്റെ ജീവിതവും പ്രവര്‍ത്തനങ്ങളും വിലയിരുത്തിയാല്‍ ദൈവത്തിന്റെ മുഖം ദര്‍ശിക്കാന്‍ കഴിയും. തലശേരി രൂപത കുടിയേറ്റ കാലത്ത് ഇടയനില്ലാത്ത ആടുകളെപ്പോലെ നിസഹായരായിരുന്നപ്പോള്‍ കരുത്തു നല്‍കി തണലായി നിന്നത് വര്‍ക്കിയച്ചനാണ്; മാര്‍ ഇഞ്ചനായില്‍ പറഞ്ഞു.
ഓരോ കാലഘട്ടത്തിന്റെയും ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് അജപാലന പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കാനുള്ള ദീര്‍ഘവീക്ഷണം ദൈവം അദ്ദേഹത്തിന് നല്‍കിയിരുന്നെന്ന് മാര്‍ ഇഞ്ചനാനിയില്‍ പറഞ്ഞു. സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ഫിന്‍സി അധ്യക്ഷത വഹിച്ചു. ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍, ഫാ. ജോര്‍ജ് കളപ്പുരയ്ക്കല്‍, ഷെവ. ബെന്നി പുത്തറ, സിസ്റ്റര്‍ ലൂസി ജോസ്, സിസ്റ്റര്‍ എല്‍സിസ് മാത്യു എന്നിവര്‍ പ്രസംഗിച്ചു. വര്‍ക്കിയച്ചന്റെ ജന്മശതാബ്ദി സ്മരണക്കായി എംഎസ്എംഐ ജനറലേറ്റ് അങ്കണത്തില്‍ വൃക്ഷത്തൈ നട്ടു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?