Follow Us On

25

June

2021

Friday

വര്‍ക്കിയച്ചന്‍ കുടിയേറ്റക്കാര്‍ക്ക് പ്രത്യാശ പകര്‍ന്നു നല്‍കി: ബിഷപ് ഡോ. ചക്കാലയ്ക്കല്‍

വര്‍ക്കിയച്ചന്‍ കുടിയേറ്റക്കാര്‍ക്ക് പ്രത്യാശ പകര്‍ന്നു നല്‍കി: ബിഷപ് ഡോ. ചക്കാലയ്ക്കല്‍

കുളത്തുവയല്‍: കുടിയേറ്റക്കാര്‍ക്ക് പ്രത്യാശയും സ്‌നേഹവും പകര്‍ന്നു നല്‍കിയ മനുഷ്യനായിരുന്നു വക്കിയച്ചനെന്ന് കോഴിക്കോട് രൂപതാധ്യക്ഷന്‍ ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍. എം.എസ്.എം.ഐ സഭാ സ്ഥാപകന്‍ മോണ്‍. സി.ജെ വര്‍ക്കിയച്ചന്റെ ജന്മശതാബ്ദിയോടനുബന്ധിച്ചു നടന്ന അനുസ്മരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യനെ തോല്പിക്കാനാകും, എന്നാല്‍ അവനെ കീഴടക്കാന്‍ കഴിയില്ലെന്നാണ് കുടിയേറ്റ ചരിത്രം നമ്മെ പഠിപ്പിക്കുന്നത്. കുടിയേറ്റക്കാരോടൊപ്പം പ്രവര്‍ത്തിച്ചുകൊണ്ട് അവര്‍ തോല്ക്കുന്ന സമയങ്ങളിലൊക്ക നിങ്ങളെ കീഴടക്കാന്‍ ഒരു ശക്തിക്കും കഴിയില്ലെന്ന തിരിച്ചറിവ് അവരുടെ ഹൃദയങ്ങളില്‍ നിറയ്ക്കാന്‍ വര്‍ക്കിയച്ചനെ കഴിഞ്ഞിരുന്നെന്ന് ഡോ. ചക്കാലയ്ക്കല്‍ പറഞ്ഞു. കുടിയേറ്റക്കാരെ ആത്മീയവും ഭൗതീകവും സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായി വളര്‍ത്തിക്കൊണ്ടുവന്ന വര്‍ക്കിയച്ചനെ ചരിത്രത്തിന് വിസ്മരിക്കാനാവില്ലെന്നും ബിഷപ് ചക്കാലയ്ക്കല്‍ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?