Follow Us On

25

June

2021

Friday

പ്രോ ലൈഫ് മുന്നേറ്റത്തിൽ പുത്തൻ അധ്യായമാകും ‘ദ മെൻസ് മാർച്ച്’;  പ്രഥമ മാർച്ച് നാളെ തലസ്ഥാന നഗരിയിൽ

പ്രോ ലൈഫ് മുന്നേറ്റത്തിൽ പുത്തൻ അധ്യായമാകും ‘ദ മെൻസ് മാർച്ച്’;  പ്രഥമ മാർച്ച് നാളെ തലസ്ഥാന നഗരിയിൽ

വാഷിംഗ്ടൺ ഡി.സി: അമേരിക്കയിലെ പ്രോ ലൈഫ് മുന്നേറ്റ ചരിത്രത്തിൽ പുത്തൻ അധ്യായം രചിക്കുന്ന ‘ദ മെൻസ് മാർച്ചി’ന് ഇന് മണിക്കൂറുകൾ മാത്രം. ഗർഭസ്ഥ ശിശുക്കളുടെ അവകാശങ്ങൾ ഉറപ്പാക്കാൻ പുരുഷന്മാർമാത്രം അണിചേരുന്ന പ്രഥമ പ്രോ ലൈഫ് മാർച്ചിന്, വിമലഹൃദയ തിരുനാൾ ദിനമായ നാളെയാണ് (ജൂൺ 12) തലസ്ഥാന നഗരിയായി വാഷിംഗ്ടൺ ഡി.സി സാക്ഷ്യം വഹിക്കുന്നത്. മാർച്ചിന്റെ ഒരുക്കങ്ങൾ പൂർത്തിയാകുകയാണെന്ന് സംഘാടകർ അറിയിച്ചു.

അൽമായർ സ്യൂട്ടും വൈദികർ ഔദ്യോഗിക വസ്ത്രവും ധരിച്ച് രാവിലെ 11.00ന് വാഷിംഗ്ടണിലെ കുപ്രസിദ്ധ ഗർഭച്ഛിദ്ര കേന്ദ്രമായ ‘സുർജിക്ലിനിക്കി’ന് സമീപം കൂടിച്ചേരും. തുടർന്ന്, ‘ഗർഭസ്ഥശിശുക്കളെ കൊല്ലുന്നത് അവസാനിപ്പിക്കൂ,’ എന്ന് രേഖപ്പെടുത്തിയ ബാനറിന് പിന്നിൽ അണിചേർന്ന് വൈറ്റ് ഹൗസിലേക്ക് മാർച്ച് ചെയ്യും. പ്രാർത്ഥനകൾ ഉരുവിട്ട് സമാധാനപരമായി സംഘടിപ്പിക്കുന്ന മാർച്ചും അനുബന്ധ പരിപാടികളും ഏകദേശം രണ്ട് മണിക്കൂറിനുള്ളിൽ പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ.

‘ഗർഭച്ഛിദ്രം എന്ന പ്രശ്‌നത്തിൽ പുരുഷന്മാരുടെ പങ്ക് തള്ളിക്കളയാനാവില്ല. ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് പുരുഷന്മാർ പ്രശ്‌നപരിഹാരത്തിന്റെ ഭാഗമാകേണ്ട സമയമാണിത്. ഏത് സമയത്തും എവിടെയും നിരപരാധികളായ മനുഷ്യരെ കൊല്ലുന്നത് തെറ്റാണ്, അത് നിയമവിരുദ്ധവുമാണ്,’ ‘ദ മെൻസ് മാർച്ച്’ന്റെ വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. ഗർഭസ്ഥ ശിശുക്കളുടെ ജീവിക്കാനുള്ള അവകാശം ഫെഡറൽ നിയമത്തിൽ ഉൾപ്പെടുത്തി നിഷ്‌ക്കളങ്കമായ കുഞ്ഞുങ്ങളുടെ ജീവന്റെ മൂല്യത്തിന് യഥാർത്ഥ ആദരവ് നൽകണമെന്നും അവർ ആവശ്യപ്പെട്ടു.

കാത്തലിക്ക് ഫാമിലി മെൻ, ദ സ്റ്റേഷൻസ് ഓഫ് ദ ക്രോസ് കാത്തലിക് റേഡിയോ നെറ്റ്‌വർക്ക്, ലൈഫ് മിനിസ്ട്രീസ് യു.എസ്, ദ സിമ്പിൾ ട്രൂത്ത്, ലവ് വിൽ എൻഡ് ചൈൽഡ് കില്ലിംഗ് എന്നീ സംരംഭങ്ങളാണ് മാർച്ചിന്റെ കോ സ്‌പോൺസേഴ്‌സ്. ഗർഭച്ഛിദ്രത്തിന് നിയമസാധുത നൽകി ‘റോ വേഴ്‌സസ് വേഡ്’ കേസിൽ സുപ്രീം കോടതി വിധി പുറപ്പെടുവിച്ചതിനെ തുടർന്ന് 1974 മുതൽ വാഷിംഗ്ടൺ ഡി.സിയിൽ നടക്കുന്ന ‘മാർച്ച് ഫോർ ലൈഫ്’തന്നെയാണ് പുരുഷന്മാരുടെ പ്രോ ലൈഫ് മാർച്ചിനും പ്രചോദം.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?