Follow Us On

25

June

2021

Friday

നമ്മുടെ ഹൃദയം ഈശോയുടെ ഹൃദയംപോലെയാകാൻ പ്രാർത്ഥിക്കണം; തിരുഹൃദയ തിരുനാളിൽ പാപ്പയുടെ ആഹ്വാനം

നമ്മുടെ ഹൃദയം ഈശോയുടെ ഹൃദയംപോലെയാകാൻ പ്രാർത്ഥിക്കണം; തിരുഹൃദയ തിരുനാളിൽ പാപ്പയുടെ ആഹ്വാനം

വത്തിക്കാൻ സിറ്റി: തിരുഹൃദയ തിരുനാൾ ആഘോഷിക്കുമ്പോൾ, നമ്മുടെ ഹൃദയങ്ങളും ഈശോയുടെ ഹൃദയംപോലെയാകാൻ പ്രാർത്ഥിക്കണമെന്ന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ. നമ്മുടെ ഹൃത്തിലുള്ള ഭൗതികമായ സകലതിനെയും നീക്കം ചെയ്ത് പരിശുദ്ധമാക്കാൻവേണ്ടി അവിടുത്തോട് പ്രാർത്ഥിക്കണമെന്നും പാപ്പ ഉദ്‌ബോധിപ്പിച്ചു. കഴിഞ്ഞ ദിവസത്തെ പൊതുസന്ദർശനത്തിന്റെ സമാപനത്തിലായിരുന്നു പാപ്പയുടെ ആഹ്വാനം.

ക്രിസ്തുവിന്റേത് പോലുള്ള ഹൃദയം നമുക്കും ഉണ്ടാകണം. താഴ്മയോടും കരുണയോടുംകൂടി സദ്പ്രവർത്തികൾ ചെയ്തുകൊണ്ടാണ് അവിടുത്തെ തിരുഹൃദയത്തോട് നാം ചേർന്നു നിൽക്കേണ്ടത്. അഹങ്കാരം, അകൃത്യങ്ങൾ, നിർവികാരത എന്നിങ്ങനെ ഭൗതികമായി നമ്മുടെ ഹൃദയത്തിലുള്ള സകലതിനെയും മാറ്റി നൈർമല്യത്തിലേക്ക് നമ്മെ നയിക്കാൻ നാം പ്രാർത്ഥിക്കണം. നമ്മുടെ ഹൃദയങ്ങളിൽ യേശു നിറയപ്പെടണം. അപ്പോൾ തീർച്ചയായും നമുക്ക് സമാധാനം കണ്ടെത്താകും.

ഈശോയുടെ തിരുഹൃദയഭക്തിക്കായി പ്രത്യേകം മാറ്റിവെച്ചിരിക്കുന്ന ഈ ജൂൺ മാസത്തിൽ പ്രാർത്ഥനയിലൂടെ ഈശോയെ നമ്മുടെ ഹൃദയങ്ങളിലേക്ക് ക്ഷണിക്കാം. അസ്വസ്ഥതകളിൽ അവിടുത്തെ ഹൃദയത്തിൽ സമാശ്വാസം കണ്ടെത്താനാകണം. അവിടുത്തെ വിനീതമായ ഹൃദയത്തിൽനിന്ന് നമുക്ക് പഠിക്കാമെന്നും പാപ്പ കൂട്ടിച്ചേർത്തു. തിരുഹൃദയത്തെ ദൃഢവിശ്വാസത്തോടുകൂടി നോക്കണമെന്ന് ഓർമിപ്പിച്ചുകൊണ്ട് തിരുഹൃദയ തിരുനാളിൽ പാപ്പ പോസ്റ്റ് ചെയ്ത ട്വീറ്റിലെ പ്രാർത്ഥനയും ശ്രദ്ധേയമായി:

‘യേശുവിന്റെ തിരുഹൃദയത്തെ ദൃഢവിശ്വാസത്തോടെ നോക്കാനും എല്ലായ്‌പ്പോഴും, സർവോപരി, ഈ ജൂൺ മാസത്തിൽ, ഇപ്രകാരം ആവർത്തിക്കാനും ഞാൻ നിങ്ങളെ ഓരോരുത്തരെയും ക്ഷണിക്കുന്നു: ശാന്തശീലനും വിനീതഹൃദയനുമായ യേശുവേ, ഞങ്ങളുടെ ഹൃദയത്തെ രൂപാന്തരപ്പെടുത്തുകയും ദൈവത്തെയും അയൽക്കാരനെയും ഉദാരതയോടെ സ്‌നേഹിക്കാനും ഞങ്ങളെ പഠിപ്പിക്കണേ.’

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?