Follow Us On

29

March

2024

Friday

അമല മെഡിക്കല്‍ കോളജില്‍ ലോക രക്തദാതാവ് ദിനാചരണം

അമല മെഡിക്കല്‍ കോളജില്‍ ലോക രക്തദാതാവ് ദിനാചരണം

തൃശൂര്‍: ലോക രക്തദാതാവ് ദിനം പ്രമാണിച്ച്  അമല മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഗൈനകോളജി വിഭാഗം ഡോക്ടേഴ്‌സിന്‍ന്റെ നേതൃത്വത്തില്‍ രക്ത ദാന ക്യാമ്പ് നടത്തി. അമല ആശുപത്രിയിലെയും മറ്റ് ആശുപത്രികളിലെയും ഡോക്ടേഴ്‌സും സ്റ്റാഫ് അംഗങ്ങളുമടക്കം ധാരാളം പേര്‍ രക്തം ദാനം ചെയ്തു.

സ്ഥിരമായി രക്തം ദാനം ചെയ്യുന്ന ഡോ. അനോജ് കാട്ടൂകാരന്‍, വൃക്ക ദാനം ചെയ്തതിനു ശേഷം തുടര്‍ച്ചയായി പതിനഞ്ചു തവണ രക്തം ദാനം ചെയ്ത ബ്ലസണ്‍ കെ. എഫ്, ബ്ലഡ് ഡോണേഴ്‌സ് കേരള, തൃശൂര്‍ അതിരൂപതാ സി.എല്‍.സി, ബോധി ഇന്ത്യ ഭാരവാഹികള്‍ എന്നിവരെ സര്‍ട്ടിഫി ക്കറ്റു കളും ട്രോഫികളും നല്‍കി ആദരിച്ചു.

അമല മെഡിക്കല്‍ കോളേജ് ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍, ഫാ. ജെയ്‌സണ്‍ മുണ്ടന്‍മാണി, സിസ്റ്റര്‍ എലിസബത്ത് എന്നിവര്‍ പ്രസംഗിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?