Follow Us On

29

November

2021

Monday

അമേരിക്കയിൽ മലയാളിയായ എൻജിനീയറും മകനും കടലിൽ മുങ്ങിമരിച്ചു

അമേരിക്കയിൽ മലയാളിയായ എൻജിനീയറും മകനും കടലിൽ മുങ്ങിമരിച്ചു

ടാമ്പ: മലയാളിയും യുവ എൻജിനീയറുമായ പുരയ്ക്കൽ ജാനേഷും (37) മകൻ ഡാനിയലും (മൂന്ന്) ഫ്‌ളോറിഡയിലെ കടലിൽ മുങ്ങിമരിച്ചു. അപ്പോളോ ബീച്ചിൽ ജൂൺ 11നാണ് അപകടം ഉണ്ടായത്. ജാനോഷും മകനും ബീച്ചിൽ ഇരിക്കുമ്പോൾ ഉണ്ടായ കൂറ്റൻ തിരമാലയിൽപ്പെട്ട് ഒഴുകിപ്പോയ മകനെ രക്ഷിക്കാൻ ശ്രമിക്കവേയാണ് രണ്ടു പേരും കടലിൽ മുങ്ങിപ്പോവുകയായിരുന്നു.

മൃതസംസ്‌ക്കാര കർമം ജൂൺ 17 ഉച്ചയ്ക്ക് 2.00ന് ഫ്‌ളോറിഡയിലെ സെഫ്‌നർ സെന്റ് ജോസഫ് സീറോ മലബാർ ദൈവാലയത്തിൽ നടക്കും. രാവിലെ9.30മുതൽ 11.30വരെ അന്തിമോപചാരം അർപ്പിക്കാൻ സൗകര്യമുണ്ടാകും. തുടർന്ന് 1.30ന് മൃതസംസ്‌ക്കാര കർമങ്ങൾ ആരംഭിക്കും.

പഠനത്തിനായി അമേരിക്കയിൽ എത്തിയ ജാനേഷ് ജോലി ലഭിച്ചശേഷം കുടുംബസമേതം ടാമ്പയിലാണ് താമസിച്ചിരുന്നത്. ഭാര്യ അനിത സ്വകാര്യ ആശുപത്രിയിൽ നേഴ്സ് പ്രാക്ടീഷ്ണറാണ്‌. എട്ടു മാസം പ്രായമുള്ള മറ്റൊരു മകൻകൂടി ഇവർക്കുണ്ട്. ചങ്ങനാശേരി ചീരഞ്ചിറ പുരയ്ക്കൽ പരേതനായ ബേബി മാത്യു- മേരിക്കുട്ടി ദമ്പതികളുടെ മകനാണ്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?