Follow Us On

31

July

2021

Saturday

ഹിമാലയത്തിന്റെ നെറുകയിലിരുന്ന് ജപമാല ചൊല്ലിയ ചെറുപ്പക്കാരന്‍

ഹിമാലയത്തിന്റെ നെറുകയിലിരുന്ന് ജപമാല ചൊല്ലിയ ചെറുപ്പക്കാരന്‍

ഇറ്റാനഗര്‍: ഹിമാലയ പര്‍വ്വതത്തിന്റെ മുകളിലെത്തിയ അരുണാചല്‍പ്രദേശില്‍നിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ പര്‍വ്വതാരോഹകനാണ് അബ്രാഹം ടാഗിറ്റ് സൊറാങ്. 24 വയസാണ് സൊറാങിന്റെ പ്രായം. ഇക്കഴിഞ്ഞ മെയ് 31-ന് രാവിലെ 8.25 നാണ് സൊറാങ് ഹിമാലയത്തിന്റെ നെറുകയിലെത്തിയത്. നാലു വര്‍ഷത്തെ കഠിന പരിശ്രമം വിജയത്തിലെത്തിയ നിമിഷം അവന്‍ ആദ്യം ചെയ്തത് ബാഗില്‍ ഉണ്ടായിരുന്ന പരിശുദ്ധ മാതാവിന്റെ ചെറിയ രൂപം ഹിമാലത്തിലെ മഞ്ഞിന് മുകളില്‍ വച്ച് പോക്കറ്റില്‍നിന്നും ജപമാലയെടുത്ത് നന്ദിയുടെ ഒരു ജപമാല അര്‍പ്പിക്കുകയായിരുന്നു. അതോടൊപ്പം ആ ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുചെയ്തു.
ബാപ്റ്റിസ്റ്റ് കുടുംബത്തില്‍ ജനിച്ച സൊറാങ് 2000-ലാണ് മാമ്മോദീസ മുങ്ങി കത്തോലിക്ക വിശ്വാസിയായത്. പരിശുദ്ധ മാതാവിനോടുള്ള ഭക്തിയാണ് ആ കൗമാരക്കാരനെ കത്തോലിക്ക സഭയിലേക്ക് ആകര്‍ഷിച്ചത്. മൂന്ന് വര്‍ഷങ്ങള്‍ക്കുശേഷം അവന്റെ അമ്മ മരണമടഞ്ഞു. തന്റെ വേദനയെ അവന്‍ മറികന്നത് അമ്മയുടെ സ്ഥാനത്ത് പരിശുദ്ധ മാതാവിനെ പ്രതിഷ്ഠിച്ചായിരുന്നു. അന്നുമുതല്‍ എവിടെപ്പോലായും പോക്കറ്റില്‍ പരിശുദ്ധ മാതാവിന്റെ ചെറിയ ഫോട്ടോയും ജപമാലയും കാണുമായിരുന്നു. ഹിമാലയ യാത്രക്ക് പുറപ്പെട്ടപ്പോഴും പതിവു തെറ്റിച്ചില്ല. മാതാവിന്റെ രൂപംകൂടി ബാഗില്‍ എടുത്തുവച്ചു.

അരുണാചലിലെ ക്രലാഡി ജില്ലയിലെ ഒരു ഉള്‍ഗ്രാമത്തില്‍ ജനിച്ച സൊറാങിന്റെ മുന്നില്‍ പ്രതിബന്ധങ്ങളുടെ വലിയൊരു നിര ഉണ്ടായിരുന്നു. പണം ഇല്ലാതെ യാത്ര ഉപേക്ഷിക്കുന്ന ഘട്ടംവരെ എത്തിയിരുന്നു കാര്യങ്ങള്‍. വിവരമറിഞ്ഞ അരുണാചല്‍ പ്രദേശ് കാത്തലിക് അസോസിയേഷന്‍ ക്രൗഡ് ഫണ്ടിംഗ് നടത്തിയാണ് പണം കണ്ടെത്തിയത്. ഇറ്റാനഗര്‍ സെന്റ് മേരീസ് ഇടവകയിലെ എല്ലാ പ്രവര്‍ത്തനങ്ങളിലും സജീവമായ ഇടപെടുന്ന ചെറുപ്പക്കാരനാണ് സൊറാങ്. അരുണാചല്‍ ഗവര്‍ണര്‍ ബിടി മിശ്ര, മുഖ്യമന്ത്രി പേമ ഖാന്ത്, കേന്ദ്ര കായിക വകുപ്പ് മന്ത്രി കിരണ്‍ റിജ്ജു തുടങ്ങിയവര്‍ അഭിനന്ദിച്ചു. മന്ത്രി കിരണ്‍ റിജ്ജു അഭിനന്ദനക്കുറിപ്പോടെ അവന്റെ ചിത്രം ട്വീറ്റുചെയ്തിരുന്നു. അഭിനന്ദനങ്ങളുടെ നടുവില്‍ നില്ക്കുമ്പോഴും ദൈവത്തിന് നന്ദി പറയുകയാണ് സൊറാങ്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?