Follow Us On

31

July

2021

Saturday

വത്തിക്കാൻ സിനഡ്: ദൈവശാസ്ത്ര സമിതിയിൽ മലയാളി വൈദികനെ നിയമിച്ച് പാപ്പ

വത്തിക്കാൻ സിനഡ്: ദൈവശാസ്ത്ര സമിതിയിൽ മലയാളി വൈദികനെ നിയമിച്ച് പാപ്പ

വത്തിക്കാൻ സിറ്റി: വരുന്ന ഒക്ടോബറിൽ വത്തിക്കാനിൽ ആരംഭിക്കുന്ന മെത്രാന്മാരുടെ സിനഡിന്റെ ദൈവശാസ്ത്രസമിതിയിലേക്ക് ഏഷ്യയിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ടവരിൽ മലയാളി വൈദികനും. ബംഗളൂരു ധർമാരാം വിദ്യാക്ഷേത്രത്തിലെ പ്രൊഫ. ഡോ. തോമസ് കൊല്ലംപറമ്പിൽ സി.എം.ഐയാണ് ഇന്ത്യയിൽനിന്ന് പാപ്പ തിരഞ്ഞെടുത്തത്. വത്തിക്കാനിലെ അന്തർദേശീയ ദൈവശാസ്ത്ര സമിതിയിൽ പ്രവർത്തിച്ചിട്ടുള്ള ഡോ. കൊല്ലംപറമ്പിൽ അന്തരാഷ്ട്രതലത്തിൽ അറിയപ്പെടുന്ന ദൈവശാസ്ത്രജ്ഞനും ഗ്രന്ഥകാരനുമാണ്.

22 അംഗങ്ങളുള്ള സിനഡിന്റെ ദൈവശാസ്ത്രസമിതിയിലേക്ക് ഏഷ്യയിൽനിന്ന് ഫാ. വിമൽ തിരിമണ്ണ (ശ്രീലങ്ക), പ്രൊഫ. എസ്‌തേല്ലാ പടീല (ഫിലിപ്പൈൻസ്) എന്നിവരും നിയമിതരായിട്ടുണ്ട്. ‘സിനഡലായ തിരുസഭ: കൂട്ടായ്മ, പങ്കുചേരൽ, സുവിശേഷദൗത്യം’ എന്നതാണ് സിനഡിന്റെ വിഷയം. കത്തോലിക്കാസഭയുടെ രൂപതാതലം, പ്രാദേശികതലം, ദേശീയതലം, ഭൂഖണ്ഡതലം, അന്തർദേശീയതലം എന്നീ നിലകളിലുള്ള ചർച്ചകൾക്കും അഭിപ്രായരൂപീകരണത്തിനും ശേഷം 2023 ഒക്ടോബറിലാണ് സിനഡ് സമാപിക്കുക.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?