Follow Us On

31

July

2021

Saturday

ഫരീദാബാദ് രൂപതയുടെ ആഭിമുഖ്യത്തില്‍ വാക്‌സിനേഷന്‍ ഡ്രൈവ്

ഫരീദാബാദ് രൂപതയുടെ ആഭിമുഖ്യത്തില്‍ വാക്‌സിനേഷന്‍ ഡ്രൈവ്

ന്യൂഡല്‍ഹി: ഫരീദാബാദ് രൂപതയുടെ ആഭി മുഖ്യത്തില്‍ നടത്തുന്ന വാക്‌സിനേഷന്‍ ഡ്രൈ വിന്റെ ഉദ്ഘാടനം ജൂണ്‍ 19-ന് നടക്കും. കൊവിഡ്  രണ്ടാം തരംഗം സൃഷ്ടിച്ച നഷ്ടങ്ങളും മൂന്നാം തരംഗസാധ്യതയുടെ ഭീതിയും നിലനില്‍ക്കുന്ന സാഹചര്യത്തില്‍  ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ പരമാവധി ആളുകളിലേക്ക് വാക്‌സി നേഷന്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മുത്തൂറ്റ് ഗ്രൂപ്പിന്റെ സഹകരണത്തോടുകൂടി വാക്‌സിനേഷന്‍ ഡ്രൈവ് നടത്തുന്നത്.
ഡല്‍ഹി സര്‍ക്കാര്‍ വാക്‌സിന്‍ കേന്ദ്രമായി പ്രവ ര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുള്ള ജനക്പു രിയിലെ ആര്യ ഹോസ്പിറ്റലില്‍ ഉച്ചക്ക് 12 മണിക്ക് നടക്കുന്ന വാക്‌സിനേഷന്‍ ഡ്രൈവ് ആര്‍ച്ച്ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര ഉദ്ഘാടനം ചെയ്യും. മുത്തൂറ്റ് ഗ്രൂപ്പ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍  അലക്‌സാണ്ടര്‍ ജോര്‍ജ് ആദ്യ വാക്‌സിന്‍ കൈമാറും. ഫരീദാബാദ് രൂപത വികാരി ജനറല്‍ മോണ്‍. ജോസഫ് ഓടനാട്ട്, മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് സീനിയര്‍ ജനറല്‍ മാനേജര്‍ രാകേഷ് ദിവാന്‍, സീനിയര്‍ റീജണല്‍ മാനേജര്‍ ഷോജി പോള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?