Follow Us On

29

March

2024

Friday

26 മില്യൺ ഫോളോവേഴ്‌സല്ല, സത്യമാണ് വലുത്; ശ്രദ്ധേയം നെയിം ഡാരെച്ചിയുടെ ഗർഭച്ഛിദ്ര വിരുദ്ധ പോസ്റ്റും ധൈര്യവും!

26 മില്യൺ ഫോളോവേഴ്‌സല്ല, സത്യമാണ് വലുത്; ശ്രദ്ധേയം നെയിം ഡാരെച്ചിയുടെ ഗർഭച്ഛിദ്ര വിരുദ്ധ പോസ്റ്റും ധൈര്യവും!

മാഡ്രിഡ്: നെയിം ഡാരെച്ചി എന്ന 19 വയസുകാരനെ ഒരുപക്ഷേ, മലയാളികൾക്ക് പരിചയമുണ്ടാവില്ല. എന്നാൽ, സാമൂഹ്യമാധ്യമങ്ങളിൽ 26 ദശലക്ഷത്തിൽപ്പരം ഫോളോവേഴ്‌സുള്ള മിന്നും താരമാണ് ഈ സ്പാനിഷ് യുവാവ്. ദിനങ്ങൾക്കുമുമ്പ്, ഗർഭച്ഛിദ്രത്തിനെതിരെ ഇദ്ദേഹം പോസ്റ്റ് ചെയ്ത ടിക്‌ടോക് വീഡിയോ പരമ്പര ഇപ്പോൾ ചൂടൻ ചർച്ചയായിരിക്കുകയാണ്. ഗർഭച്ഛിദ്രം കൊലപാതകംതന്നെ എന്ന സന്ദേശമല്ല അതിലുപരി, സെലിബ്രിറ്റി പരിവേഷമുള്ള ആ 19 കാരൻ കാട്ടിയ ധൈര്യമാണ് ശ്രദ്ധേയം. സോഷ്യൽ മീഡിയയിൽനിന്നുള്ള ഇദ്ദേഹത്തിന്റെ പ്രതിമാസ വരുമാനം പതിനായിരക്കണക്കിന് ഡോളറാണെന്നുകൂടി അറിയണം.

ഗർഭച്ഛിദ്ര വിരുദ്ധ നിലപാടിന് എതിരെയാണ് പൊതുവിൽ ലോകം സാമൂഹ്യമാധ്യമങ്ങൾ വിശേഷിച്ചും. ഗർഭച്ഛിദ്രം, ദയാവാധം എന്നിവയ്‌ക്കെതിരെ എന്തെങ്കിലും പോസ്റ്റ് ചെയ്താൽ സൈബർ ആക്രമണം മാത്രമല്ല സോഷ്യൽ മീഡിയ അക്കൗണ്ടുകൾവരെ തടയപ്പെടും എന്നതാണ് വസ്തുത. ഫോളോവേഴ്‌സിന്റെ എണ്ണം കുറയാനും തന്റെ വരുമാനത്തിൽ വലിയ ഇടിവുതന്നെ സംഭവിക്കാമെന്നും അറിഞ്ഞിട്ടും സത്യസന്ധമായ തന്റെ നിലപാട് തുറന്നുപറയാനും അതിനായി വാദിക്കാനും തയാറായി എന്നതാണ് നെയിം ഡാരെച്ചിയെ വ്യത്യസ്ഥനാക്കുന്നത്.

‘നെയിം, ഗർഭച്ഛിദ്രത്തെ കുറിച്ച് നിങ്ങൾ എന്താണ് ചിന്തിക്കുന്നത്?,’ എന്ന ചോദ്യം സ്വയം ഉന്നയിച്ചുകൊണ്ടായിരുന്നു വീഡിയോ പരമ്പരയുടെ ആരംഭം. “ഒരു ജീവിതത്തെ തടസപ്പെടുത്തുന്നതാണ് ഗർഭച്ഛിദ്രം. ഒരുവൾ ഗർഭം ധരിച്ചാൽ, അവൾ ഗർഭം അലസിപ്പിച്ചില്ലെങ്കിൽ ഒരു ജീവൻ ഉരുവാകും. എന്നാൽ, ഭ്രൂണം വേദന അറിയുന്നില്ല എന്നതാവും ഗർഭച്ഛിദ്ര അനുകൂലികളുടെ വാദം. ഭ്രൂണം വേദന അറിയുന്നുണ്ടോ ഇല്ലയോ എന്നതല്ല, ഗർഭച്ഛിദ്രത്തിലൂടെ ഒരു ജീവൻ നഷ്ടപ്പെട്ടോ എന്നതാണ് പ്രസക്തം.”

ഗർഭച്ഛിദ്രം കൊലപാതകംതന്നെയെന്ന് വ്യക്തമാക്കാൻ നെയിം പങ്കുവെച്ച ഉദാഹരണവും കുറിക്കുകൊള്ളുന്നതാണ്: “എനിക്ക് നിങ്ങളുടെ വീട്ടിൽ പ്രവേശിക്കാനും ഗ്യാസ് തുറന്നുവിട്ട് വേദനിപ്പിക്കാതെ നിങ്ങളുടെ ജീവനെടുക്കാനും കഴിയും. ആ കൊലപാതകത്തിന് 30 വർഷം ജയിൽശിക്ഷ ലഭിക്കും. അതിന് സമാനംതന്നെയാണ് ഗർഭച്ഛിദ്രവും. പക്ഷേ, അത് സൗജന്യമാണെന്ന് മാത്രമല്ല ഞങ്ങളുടെ നികുതിപ്പണം അതിനായി വിനിയോഗിക്കപ്പെടുകയും ചെയ്യുന്നു.”

വിമർശിക്കപ്പെടുമെന്ന് ഉറപ്പിച്ചുതന്നെയായിരുന്നു നെയിം ഈ ധൈര്യം കാട്ടിയത്. അതേക്കുറിച്ചുള്ള അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ: “മോശം കമന്റുകൾ ഉണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. പക്ഷേ, ഗർഭച്ഛിദ്രം എന്നത് ജീവൻ അപഹരിക്കലല്ലെന്ന് ആരും പറയില്ല എന്ന് എനിക്ക് ഉറപ്പാണ്.”

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?