Follow Us On

19

April

2024

Friday

മതപീഡനകാലത്തെ അൾത്താരകളിൽ വീണ്ടും ദിവ്യബലി അർപ്പണം; ഐറിഷ് സഭയ്ക്ക് ഇത് വിശേഷാൽ നിയോഗം

മതപീഡനകാലത്തെ അൾത്താരകളിൽ വീണ്ടും ദിവ്യബലി അർപ്പണം; ഐറിഷ് സഭയ്ക്ക് ഇത് വിശേഷാൽ നിയോഗം

ഡബ്ലിൻ: ഐറിഷ് ജനതയുടെ കത്തോലിക്കാ വിശ്വാസ നവീകരണത്തിൽ രക്തസാക്ഷികളുടെ മാധ്യസ്ഥംതേടി, അതിപുരാതന ബലിവേദികളിൽ വിശേഷാൽ ദിവ്യബലി അർപ്പിച്ച് ഐറിഷ് വൈദികർ. നൂറ്റാണ്ടുകൾക്കുമുമ്പ് മതമർദ്ധനം നേരിടേണ്ടിവന്ന കാലഘട്ടത്തിൽ തങ്ങളുടെ പൂർവീകർ രഹസ്യമായി ദിവ്യബലി അർപ്പിച്ച മലമടക്കുകളിലെ പാറക്കൂട്ടങ്ങളെ ബലിവേദിയാക്കിയുള്ള ഐറിഷ് വൈദികരുടെ ദിവ്യബലി അർപ്പണം തുടരുകയാണ്.

പൊന്തിഫിക്കൽ സംഘടനയായ ‘എയ്ഡ് ടു ദ ചർച്ച് ഇൻ നീഡി’ന്റെ (എ.സി.എൻ) പിന്തുണയോടെ രാജ്യത്തെ 26 രൂപതകളും സവിശേഷമായ ഈ ദിവ്യബലി അർപ്പണത്തിൽ പങ്കുചേരുന്നുണ്ട്. മതനിരാസം മുതൽ മരണസംസ്‌ക്കാരം വരെയുള്ള വെല്ലുവിളികൾ ശക്തമാകുമ്പോൾ, രാജ്യത്തെ കത്തോലിക്കാ വിശ്വാസം നവീകരിക്കാൻ ഐറിഷ് രക്തസാക്ഷികളുടെ മാധ്യസ്ഥം സഹായമാകുമെന്ന ഉറച്ച വിശ്വാസത്തോടെയാണ് ‘എ.സി.എൻ’ ക്രമീകരിച്ചിരിക്കുന്ന ക്യാംപെയിന്റെ ഭാഗമാണ് ഈ ദിവ്യബലികൾ.

കത്തോലിക്കാ വിശ്വാസം നിരോധിക്കപ്പെട്ടിരുന്ന കാലത്ത് വൈദികർ രഹസ്യമായി അർപ്പിച്ച ദിവ്യബലികൾക്ക് അൾത്താരയായി മാറിയ പാറകളിന്മേലുള്ള ദിവ്യബലി അർപ്പണം വൈകാരിക അനുഭവമായും മാറുന്നുണ്ട്. കടൽത്തീരം മുതൽ മലമടക്കുകൾവരെയും പുൽമേടുകൾമുതൽ പൈൻമരക്കൂട്ടങ്ങൾ വരെയുമുള്ള വിവിധ സ്ഥലങ്ങളിലെ അൾത്താരകളിലാണ് ഇപ്രകാരം ദിവ്യബലി അർപ്പിക്കപ്പെടുന്നത്.

പ്രൊട്ടസ്റ്റന്റ് വിപ്ലവത്തെ തുടർന്ന് ഇംഗ്ലീഷ് ഭരണാധികാരികൾ അയർലൻഡിൽ അഴിച്ചുവിട്ട മതപീഡനങ്ങൾ കുപ്രസിദ്ധമാണ്. കത്തോലിക്കാ വിശ്വാസികൾക്കും തിരുക്കർമങ്ങൾ അർപ്പിക്കുന്ന വൈദികർക്കും സമാനതകളില്ലാത്ത ശിക്ഷാവിധികളാണ് നേരിടേണ്ടിവന്നത്. നിരവധി രക്തസാക്ഷിത്വങ്ങൾക്കും അയർലൻഡ് സാക്ഷിയായി. വടക്ക് കൗണ്ടി ഡൊനെഗൽ മുതൽ തെക്ക് കൗണ്ടി കോർക്ക് വരെയുള്ള അതിപുരാതന ബലിവേദികളിൽ അർപ്പിക്കുന്ന ദിവ്യബലികൾ, ഐറിഷ് രക്തസാക്ഷികൾക്കുള്ള സ്മരണാജ്ഞലിയാകുന്നു എന്നതും ശ്രദ്ധേയം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?