Follow Us On

28

March

2024

Thursday

സൈക്കിളും ജേഴ്‌സിയും സ്വീകരിച്ച് പാപ്പ! സന്തോഷം വിവരിക്കാനാകാതെ ലോകപ്രശസ്ത സൈക്ലിംഗ് താരം

സൈക്കിളും ജേഴ്‌സിയും സ്വീകരിച്ച് പാപ്പ! സന്തോഷം വിവരിക്കാനാകാതെ ലോകപ്രശസ്ത സൈക്ലിംഗ് താരം

വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാസഭയുടെ പരമാചാര്യനായ ഫ്രാൻസിസ് പാപ്പയെ നേരിൽ കാണാൻ കഴിയുന്നതുതന്നെ വലിയ അനുഗ്രഹം, അപ്പോൾ, തനിക്ക് ഏറ്റവും പ്രിയപ്പെട്ട വസ്തുക്കളിൽ ചിലത് പാപ്പയ്ക്ക് നേരിട്ട് സമ്മാനിക്കാൻകൂടി സാധിച്ചാലോ! പറഞ്ഞറിയിക്കാൻ കഴിയാത്ത അവിസ്മരണീയ നിമിഷത്തിന്റെ നിർവൃതിയിലാണ് ലോകപ്രശസ്ത സൈക്ലിംഗ് താരം ഈഗൻ ബർണാൽ.

വിഖ്യാത സൈക്കിളിങ് ടൂർണമെന്റായ ‘ജിറോ ഡി ഇറ്റാലിയ 2021’ കിരീടം നേടി ആഴ്ചകൾ പിന്നിടുന്നതിനിടയിലാണ് കൊളംബിയൻ പൗരനായ ഈഗൻ ബർണാൽ പാപ്പയെ സന്ദർശിക്കാനെത്തിയത്. വിജയം നേടിക്കൊടുത്ത ‘പിനാരെല്ലോ എഫ് 12’ മോഡൽ സൈക്കിളും ‘ജിറോ ഡി ഇറ്റാലിയ’ വിജയികളെ അണിയിക്കുന്ന ‘മാഗ്ലിയ പിങ്ക്’ എന്ന ജേഴ്‌സിയുമായിട്ടായിരുന്നു അദ്ദേഹം വത്തിക്കാനിലെത്തിയത്. 2019 ലെ ‘ടൂർ ഡി ഫ്രാൻസ്’ വിജയിയുമാണ് 24 വയസുകാരനായ ഈഗൻ.

‘ജീവിതത്തിൽ ഒരിക്കൽമാത്രം ഉണ്ടാകാവുന്ന അനുഭവമായിരുന്നു അത്. സന്തോഷത്തേക്കാളുപരി അമ്പരപ്പിലായിരുന്നു ഞാൻ. പാപ്പയെ നേരിൽ കാണാനായത് ഇതുവരെ എന്റെ ജീവിതത്തിലുണ്ടായിട്ടുള്ള ഏറ്റവും മനോഹരമായ നിമിഷമായിരുന്നു. കത്തോലിക്കാ കുടുംബാംഗമാണ് ഞാൻ, കത്തോലിക്കാ വിശ്വാസിയുമാണ്. അതിനാൽ, ദൈവവുമായുള്ള സമാഗമത്തിനു തുല്യമായ അനുഭവംപോലെയാണ് എനിക്ക് തോന്നിയത്,’ പേപ്പൽ കൂടിക്കാഴ്ചയെ കുറിച്ച് മാധ്യമങ്ങൾക്കു മുന്നിൽ ഈഗൻ വാചാലനായി.

മേയ് 30നായിരുന്നു ഇറ്റാലിയൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് വിജയം. ഒരാഴ്ച തികയുംമുമ്പേ കോവിഡ് ബാധിതനായി. ദിവസങ്ങൾ നീണ്ട ചികിത്‌സയ്ക്കും കോറന്റൈനും ശേഷമാണ് അദ്ദേഹം തന്റെ കൂട്ടുകാരിക്കൊപ്പം പാപ്പയുടെ ആശീർവാദം തേടിയെത്തിയത്. എല്ലാ കൊളംബിക്കാർക്കുംവേണ്ടിയാണ് താൻ അനുഗ്രഹം തേടുന്നതെന്നും ബർണാൽ വ്യക്തമാക്കിയിരുന്നു. ‘ടൂർ ഡി ഫ്രാൻസ്’ കിരീടം നേടിയ ആദ്യത്തെ ലാറ്റിൻ അമേരിക്കക്കാരൻ, 1909നുശേഷം ഈ കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്നീ ബഹുമതികൾക്കും ഉടമയാണ് ഈഗൻ.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?