Follow Us On

31

July

2021

Saturday

ദൈവാലയങ്ങൾ തുറക്കാൻ അനുമതി; ഒരേസമയം 15 പേർക്കേ പ്രവേശിക്കാനാകൂ

ദൈവാലയങ്ങൾ തുറക്കാൻ അനുമതി; ഒരേസമയം 15 പേർക്കേ പ്രവേശിക്കാനാകൂ

തിരുവനന്തപുരം: സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറക്കാൻ സർക്കാർ അനുമതി നൽകി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16ന് താഴെയുള്ള തദ്ദേശഭരണ സ്ഥാപന പരിധികളിലാണ് ആരാധനാലയങ്ങൾ തുറക്കുക. ഒരേസമയം പരമാവധി 15 പേരെ മാത്രമേ പ്രവേശിപ്പിക്കാനാവൂ. ഇന്ന് ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് ആരാധനാലയങ്ങൾ തുറക്കാനുള്ള തീരുമാനം എടുത്തത്.

ടി.പി.ആർ കുറയുന്ന സാഹചര്യത്തിൽ കൂടുതൽ ഇളവു പ്രഖ്യാപിക്കുമെന്ന സൂചനകൾ പുറത്തുവന്നതിനെ തുടർന്ന് ഒരേ സമയം പരമാവധി 30 പേർക്കെങ്കിലും പ്രവേശനാനുമതി പ്രതീക്ഷിച്ചിരുന്നു. എന്നാൽ, എന്നാൽ എല്ലാ ജില്ലകളിലെയും തദ്ദേശ സ്ഥാപനങ്ങളിലെ ടി.പി.ആർ പരിശോധിച്ചശേഷം ഇത് 15 ആയി നിജപ്പെടുത്തുകയായിരുന്നു.

സംസ്ഥാനത്ത് പുതുതായി ലോക്ഡൗൺ ഇളവുകൾ നൽകിയിട്ടില്ല. ഇപ്പോഴുള്ള നിയന്ത്രണങ്ങൾ ഒരാഴ്ച കൂടി നീട്ടാനും യോഗത്തിൽ തീരുമാനമായി. ടി.പി.ആർ കുറഞ്ഞാൽ വരും ആഴ്ചകളിൽ കൂടുതൽ ഇളവുകൾ ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?