Follow Us On

31

July

2021

Saturday

45 വർഷത്തെ നിസ്വാർത്ഥ സേവനം; ഐറിഷ് മിഷണറിക്ക് സൗത്ത് കൊറിയൻ സർക്കാരിന്റെ ആദരം

45 വർഷത്തെ നിസ്വാർത്ഥ സേവനം; ഐറിഷ് മിഷണറിക്ക് സൗത്ത് കൊറിയൻ സർക്കാരിന്റെ ആദരം

സിയോൾ: ജനിച്ച നാടും വീടും ഉപേക്ഷിച്ച് രാജ്യത്തെ പടുത്തുയർത്തുന്നതിൽ നിസ്വാർത്ഥ സമർപ്പണം നടത്തിയ കുടിയേറ്റക്കാരെ ആദരിക്കാൻ ദക്ഷിണ കൊറിയ സമ്മാനിക്കുന്ന ‘ഇമിഗ്രന്റ് ഓഫ് ദ ഇയർ’ അവാർഡ് ഐറിഷ് മിഷ്ണറിയായ ഫാ. ഡൊനാൾ ഒകഫേയ്ക്ക്. ദരിദ്രർക്കിടയിൽ 45 വർഷം പിന്നിടുന്ന സ്തുത്യർഹ സേവനം പരിഗണിച്ചാണ് പുരസ്‌ക്കാര സമർപ്പണം. പട്ടാള ഭരണത്തിന്റെ ഞെരുക്കത്തിൽനിന്ന് ആധുനികയിലേക്കുള്ള ദക്ഷിണ കൊറിയയുടെ പ്രയാണത്തിന് സാക്ഷ്യംവഹിച്ച മിഷണറികൂടിയാണ് 70 വയസുകാരനായ ഇദ്ദേഹം.

സെന്റ് കൊളുമ്പാൻ ആരംഭിച്ച മിഷണറി സൊസൈറ്റി അംഗമായ ഫാ. ഡൊനാൾ, പട്ടാള ഭരണത്തിന്റെ പിടിയിലായിരുന്ന 1976ലാണ് ദക്ഷിണ കൊറിയയിൽ എത്തിയത്. ഏകാധിപത്യത്തിന്റെ അടിച്ചമർത്തലിലായിരുന്നു രാജ്യം. തൊഴിൽതേടി ചേരികളിൽനിന്ന് നഗരങ്ങളിലേക്ക് കുടിയേറുന്ന ദരിദ്രർക്ക് സഹായങ്ങൾ ലഭ്യമാക്കുന്ന പ്രവർത്തനങ്ങളിലാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചത്.

മിഷ്ണറി പ്രവർത്തനങ്ങൾക്ക് വലിയ നിയന്ത്രണങ്ങൾ നേരിടേണ്ടിവന്ന അക്കാലത്ത് ദൈവാലയങ്ങളിൽ മാത്രമാണ് വിശ്വാസികൾക്ക് ഒത്തുകൂടാൻ അനുവാദമുണ്ടായിരുന്നത്. തൊഴിലാളികളുടെ പ്രശ്‌നങ്ങൾ കേൾക്കാനും അവർക്കാവശ്യമായ സേവനങ്ങൾ നൽകാനുമായി തിരുഹൃദയ സഭാംഗങ്ങളായ കന്യാസ്ത്രീകൾക്കൊപ്പം ഒരു സംരംഭത്തിന് അദ്ദേഹം തുടക്കം കുറിച്ചു.

വിദ്യാഭ്യാസം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നവരായിരുന്നു തൊഴിലാളികളിൽ ഭൂരിഭാഗവും. സമൂഹത്തിൽ മാന്യമായ സ്ഥാനം ലഭിക്കാൻ വിദ്യാഭ്യാസത്തിനുള്ള സ്ഥാനം മനസിലാക്കി അതിനുള്ള ശ്രമങ്ങളും അദ്ദേഹം ആരംഭിച്ചു. വിദ്യാഭ്യാസത്തിന്റെ അഭാവംമൂലമുള്ള അപകർഷതാബോധത്തിൽനിന്ന് അവരെ മുക്തരാക്കാൻ വ്യക്തിത്വ വികസനത്തിനുവേണ്ടി അദ്ദേഹം ആരംഭിച്ച പദ്ധതികളും ശ്രദ്ധേയമാണ്.

1988ലെ സിയോൾ ഒളിമ്പിക്‌സിനു മുന്നോടിയായി നിരവധി മാറ്റങ്ങൾ രാജ്യത്ത് നടപ്പായിത്തുടങ്ങി. ജനാധിപത്യത്തിനു വേണ്ടിയുള്ള പ്രക്ഷോഭങ്ങളും ഇതിന്റെ ഭാഗമാണ്. 1987ൽ ദക്ഷിണ കൊറിയയിൽ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ് സാധ്യമായതോടെയാണ് സാമ്പത്തിക ഭദ്രതയുള്ള ഒരു സ്വതന്ത്രരാജ്യത്തിലേക്കുള്ള ദക്ഷിണ കൊറിയയുടെ യാത്ര ആരംഭിച്ചത്.

ക്രമേണ സാമ്പത്തിക രംഗത്ത് കാര്യമായ വളർച്ച സാധ്യമായെങ്കിലും ദരിദ്ര്യരുടെ സ്ഥിതിയിൽ കാര്യമായ മാറ്റമുണ്ടായിട്ടില്ല. 1990കളിലെ സാമ്പത്തിക വളർച്ചയുടെ ഫലമായി വലിയ കെട്ടിടങ്ങൾ ഉയർന്നപ്പോൾ അവിടെ താമസിച്ചുകൊണ്ടിരുന്ന ദരിദ്രരായ ജനങ്ങൾക്ക് പലായനം ചെയ്യേണ്ടിവന്നു. ഇപ്രകാരം പ്രതിസന്ധികളിൽ ഉഴലുന്ന അനേകരെ സ്വയം പര്യാപ്തരാക്കുന്ന ഉദ്യമങ്ങളിലാണ് ഇപ്പോൾ ഇദ്ദേഹത്തിന്റെ ശ്രദ്ധ.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?