Follow Us On

19

April

2024

Friday

ജീവന്റെ മൂല്യം അറിയുന്നവർ കണ്ണിമചിമ്മാതെ കൂട്ടിരുന്നു; ബേബി റിച്ചാർഡിന് ഗിന്നസ് റെക്കോർഡോടെ ഒന്നാം പിറന്നാൾ!

ജീവന്റെ മൂല്യം അറിയുന്നവർ കണ്ണിമചിമ്മാതെ കൂട്ടിരുന്നു; ബേബി റിച്ചാർഡിന് ഗിന്നസ് റെക്കോർഡോടെ ഒന്നാം പിറന്നാൾ!

മിനിയാപൊളിസ്: ഗർഭസ്ഥശിശുവിനെ അരുംകൊല ചെയ്യാൻ മടിക്കാത്തവരുടെ എണ്ണം പെരുകുമ്പോൾ, കൈക്കുമ്പിളിൽ ഒതുങ്ങുന്ന വലുപ്പവുമായി അഞ്ചാം മാസത്തിൽ പിറന്നുവീണ കുഞ്ഞിന്റെ അതിജീവനത്തിനായി ഒരു സംഘം ആളുകൾ നടത്തിയ ജീവന്മരണ പോരാട്ടം ലോകം അറിയണം. ജീവന്റെ മൂല്യം അറിയാവുന്നവർ നടത്തിയ ആ പരിശ്രമത്തിനുമേൽ ദൈവം കൈയൊപ്പു പതിപ്പിച്ചപ്പോൾ അതിജീവിക്കില്ലെന്ന പ്രവചനങ്ങൾ മറികടന്ന് ‘മിറക്കിൾ ബേബി’ റിച്ചാർഡ് ഒന്നാം പിറന്നാളിൽ!

റിക്ക് ഹച്ചിൻസൺ- ബേത്ത് ദമ്പതികൾക്ക് ജനിച്ച റിച്ചാർഡിന്റെ ജനനവും വളർച്ചയും ഗിന്നസ് വേൾഡ് റെക്കോർഡ് വരെ തിരുത്തിക്കുറിച്ചു എന്നത് മറ്റൊരു നിയോഗം! ഇക്കഴിഞ്ഞ ജൂൺ അഞ്ചിനായിരുന്നു റിച്ചാർഡിന്റെ ഒന്നാം പിറന്നാൾ. 21-ാം ആഴ്ചയിൽ ജനിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിയ കുഞ്ഞിനുള്ള ഗിന്നസ് വേൾഡ് റെക്കോർഡ് നേട്ടംകൂടി വിട്ടിലെത്തുമ്പോൾ ഒന്നാം പിറന്നാളിന്റെ മധുരം ഇരട്ടിക്കുന്നു. 21 ആഴ്ചയും അഞ്ചു ദിവസവും എന്ന റെക്കോർഡാണ് റിച്ചാർഡ് തിരുത്തിക്കുറിച്ചത്.

അമേരിക്കൻ സംസ്ഥാനമായ മിനിസോട്ടയിലെ മിനിയാപൊളിസിൽ 2020 ജൂൺ അഞ്ചിനായിരുന്നു റിച്ചാർഡിന്റെ ജനനം, ഗർഭകാലമായ 40 ആഴ്ച പൂർത്തിയാവുന്നതിനുമുമ്പ് 21-ാം ആഴ്ചയിൽ. കൃത്യമായി പറഞ്ഞാൽ 21 ആഴ്ചയും രണ്ടു ദിവസവുമുള്ളപ്പോൾ. 340 ഗ്രാം ആയിരുന്നു ജനന സമയത്ത്‌ കുഞ്ഞിന്റെ തൂക്കം. നീളമാകട്ടെ 26 സെന്റിമീറ്ററും. 2020 ഒക്ടോബർ 13 ആയിരുന്നു ബേത്തിന്റെ പ്രസവത്തീയതി.

എന്നാൽ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് നടത്തിയ പരിശോധനയിൽ ഗർഭാവസ്ഥയിലെ സങ്കീർണത തിരിച്ചറിഞ്ഞ് കുഞ്ഞിനെ അടിയന്തര ശസ്ത്രക്രിയിയലൂടെ പുറത്തെടുക്കുകയായിരുന്നു. അതിജീവന സാധ്യത പൂജ്യം എന്നായിരുന്നു വിലയിരുത്തൽ, പക്ഷേ, ഡോക്ടർമാർ ശുഭാപ്തിവിശ്വാസം കൈവിട്ടില്ല. കുഞ്ഞിന്റെ നേരത്തെയുള്ള ജനനം ഉണ്ടാക്കാവുന്ന പ്രശ്‌നങ്ങളെക്കുറിച്ച് നൽകിയ കൗൺസിലിംഗിൽ ഇക്കാര്യം മാതാപിതാക്കളെയും അറിയിച്ചിരുന്നു.

‘ചിൽഡ്രൻസ് മിന്നിസോട്ട’ ആശുപത്രിയിലായിരുന്നു കുഞ്ഞിന്റെ ജനനം. വളർച്ചയെത്താത്ത കുഞ്ഞിനെ നിയോനാറ്റൽ ഐ.സി.യുവിൽ പ്രവേശിപ്പിച്ച് പരിചരണം നൽകുകയായിരുന്നു. ആദ്യത്തെ കുറച്ചു ആഴ്ചകൾ കുഞ്ഞിന്റെ അതിജീവനം ബുദ്ധിമുട്ടേറിയതായിരുന്നു. പക്ഷേ, അവൻ സാവധാനം ജീവിതത്തിലേക്ക് തിരിച്ചുവന്നു. ആറു മാസത്തെ പരിചരണത്തിനുശേഷം ആരോഗ്യവാനായിമാറിയ റിച്ചാർഡിനെ 2020 ഡിസംബറിലാണ് ആശുപത്രിയിൽനിന്ന് വീട്ടിലേക്ക് കൊണ്ടുവന്നത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?