Follow Us On

26

September

2021

Sunday

നൈജീരിയ: വൈദികനും 140 വിദ്യാർത്ഥികളും ബന്ധികളുടെ പിടിയിൽ; പ്രാർത്ഥനയോടെ വിശ്വാസീസമൂഹം

നൈജീരിയ: വൈദികനും 140 വിദ്യാർത്ഥികളും ബന്ധികളുടെ പിടിയിൽ; പ്രാർത്ഥനയോടെ വിശ്വാസീസമൂഹം

ബോർണോ: നൈജീരിയയിലെ കത്തോലിക്കാ വൈദികനെയും 140 വിദ്യാർത്ഥികളെയും ആയുധധാരികൾ തട്ടിക്കൊണ്ടു പോയെന്ന് സ്ഥിരീകരിച്ച റിപ്പോർട്ടുകൾ. രണ്ട് വ്യത്യസ്ഥ സ്ഥലങ്ങളിലാണ് സംഭവം. നൈജീരിയയുടെ തെക്കുകിഴക്കൻ മേഖലയിലെ ബോർണോ സംസ്ഥാനത്തുനിന്ന്‌ ബൊക്കോ ഹറാം തീവ്രവാദികളാണെന്ന് സംശയിക്കുന്ന സംഘമാണ് ഫാ. ഏലീശാ ജുമാ വാഡേയെ തട്ടിക്കൊണ്ടുപോയത്. മൈദുഗുരി രൂപതാംഗമായ ഇദ്ദേഹം ദാമ്പോവ- മൈദഗുരി റോഡിലൂടെ യാത്രചെയ്യവേയാണ് സംഭവം.

വടക്ക് പടിഞ്ഞാറൻ മേഖലയിലെ കഡുണയിലെ ബഥേൽ ബാപ്റ്റിസ്റ്റ് ഹൈസ്‌ക്കൂളിൽ നിന്നാണ് 140 വിദ്യാർത്ഥികളെ ആയുധധാരികൾ തട്ടിക്കൊണ്ടുപോയത്. കഴിഞ്ഞ ദിവസം രാവിലെ സ്‌കൂൾ സെക്യുരിറ്റി സംഘത്തെ മറികടന്നെത്തിയ ആയുധധാരികൾ കുട്ടികളെ പിടിച്ചുകൊണ്ടുപോവുകയായിരുന്നു. ബന്ധികളുടെ പിടിയിലായ കുട്ടികളുടെ യഥാർത്ഥ എണ്ണം സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെന്ന് പൊലീസ് അധികാരികൾ വ്യക്തമാക്കുന്നു. കുട്ടികളെ ബന്ധികൾ സമീപത്തെ വനത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു.

26 കുട്ടികളെയും അധ്യാപികമാരെയും രക്ഷിക്കാനായെന്ന് പറഞ്ഞ പൊലീസ് വക്താവ്, കുട്ടികളെ സുരക്ഷിതമായി തിരിച്ചെത്തിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണെന്നും അറിയിച്ചു. വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങൾ അനുദിനം വർദ്ധിക്കുകയാണ്. ഡിസംബറിനുശേഷം കടുണ സംസ്ഥാനത്തുനിന്ന് വിദ്യാർത്ഥികളെ കൂട്ടമായി തട്ടിക്കൊണ്ടുപോകുന്ന നാലാമത്തെ സംഭവമാണ് കഴിഞ്ഞ ദിവസം നടന്നത്. മോചനശ്രമങ്ങൾക്ക് പൊലീസ് അധികാരികൾ ശ്രമം തുടരുമ്പോൾ കുട്ടികളുടെയും വൈദികന്റെയും സുരക്ഷിത മോചനത്തിനായുള്ള പ്രാർത്ഥനയിലാണ് വിശ്വാസീസമൂഹം.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?