Follow Us On

29

November

2021

Monday

ഹെയ്ത്തി പ്രസിഡന്റിന്റെ മരണം: അനുശോചനം അറിയിച്ചും ആത്മശാന്തിക്കായി പ്രാർത്ഥിച്ചും പാപ്പ

ഹെയ്ത്തി പ്രസിഡന്റിന്റെ മരണം: അനുശോചനം അറിയിച്ചും ആത്മശാന്തിക്കായി പ്രാർത്ഥിച്ചും പാപ്പ

വത്തിക്കാൻ സിറ്റി: അക്രമികളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ഹെയ്ത്തി പ്രസിഡന്റ് ജോവനേൽ മോയിസിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ചും അദ്ദേഹത്തിന്റെ ആത്മശാന്തിക്കായി പ്രാർത്ഥിച്ചും ഫ്രാൻസിസ് പാപ്പ. കരീബിയൻ രാജ്യമായ ഹെയ്ത്തിയിലെ ജനതയെയും പ്രസിഡന്റിന്റെ കുടുംബത്തെയും അനുശോചനം അറിയിച്ച പാപ്പ, ആക്രമണത്തിൽ പരിക്കേറ്റ പ്രഥമ വനിത മർത്തേൻ മൊയ്സിനുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു.

‘അദ്ദേഹത്തിന്റെ ആത്മാവിനെ നിത്യശാന്തിക്കായി ദൈവകരങ്ങളിൽ സമർപ്പിക്കുന്നു,’ പാപ്പയ്ക്കുവേണ്ടി വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ ഒപ്പ് രേഖപ്പെടുത്തി അയച്ച ടെലിഗ്രാം സന്ദേശത്തിൽ പറയുന്നു. പ്രതിസന്ധികളോ സംഘർഷങ്ങളോ പരിഹരിക്കുന്നതിന്റെ ഭാഗമാണെങ്കിൽപ്പോലും എല്ലാ രീതിയിലുമുള്ള അക്രമങ്ങളെയും പാപ്പ അപലപിക്കുന്നുവെന്നും കർദിനാൾ പരോളിൻ വ്യക്തമാക്കി.

ജൂൺ ആറ് ചൊവ്വാഴ്ച അർധരാത്രിയാണ് പ്രസിഡന്റ് മോയ്‌സ് (57) വധിക്കപ്പെട്ടത്. പോർട്ട് ഓ പ്രിൻസിലെ അദ്ദേഹത്തിന്റെ വസതിയിൽ കയറിയ ആയുധധാരികൾ വെടിയുതിർക്കുകയായിരുന്നു. 12 വെടിയുണ്ടകൾ മോയ്‌സിന്റെ ദേഹത്തു തറച്ചു. ഗുരുതരമായി പരിക്കേറ്റ പ്രഥമ വനിത മാർട്ടിന മോയ്‌സിനെ വിദഗ്ധ ചികിത്സയ്ക്കായി ഫ്‌ളോറിഡയിലേക്ക് കൊണ്ടുപോയി. ദമ്പതികളുടെ മൂന്നു കുട്ടികൾ സുരക്ഷിതരാണ്.

കൊലയാളികളിൽ നാലുപേരെ ഏറ്റുമുട്ടലിൽ വധിച്ചെന്നും രണ്ടുപേർ പിടിയിലായെന്നും ഇനിയും കുറച്ചുപേരെ പിടികൂടാനുണ്ടെന്നും പൊലീസ് അറിയിച്ചു. 2017 ഫെബ്രുവരിയിലാണ് മോയ്‌സ് അധികാരത്തിലേറിയത്. മുൻ പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞ കാലം കണക്കാക്കുമ്പോൾ മോയ്‌സിന്റെ അഞ്ചു വർഷ കാലാവധി ഫെബ്രുവരിയിൽ അവസാനിച്ചെന്നും അദ്ദേഹം സ്ഥാനമൊഴിയണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഒരു വർഷംകൂടി തനിക്ക് അധികാരത്തിൽ തുടരാൻ അവകാശമുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?