Follow Us On

21

October

2021

Thursday

ഐസിസ് ആക്രമണത്തിനിരയായ ദൈവമാതാവിന്റെ തിരുരൂപം ഇറ്റലിയിൽ! സഫലമാകും ഇറാഖിലെ നഴ്‌സറി കുട്ടികളുടെ സ്വപ്‌നം

ഐസിസ് ആക്രമണത്തിനിരയായ ദൈവമാതാവിന്റെ തിരുരൂപം ഇറ്റലിയിൽ! സഫലമാകും ഇറാഖിലെ നഴ്‌സറി  കുട്ടികളുടെ സ്വപ്‌നം

റോം: ഐസിസ് അധിനിവേശകാലത്ത് ഇറാഖിലെ ക്രൈസ്തവ സമൂഹം അനുഭവിച്ച പീഡനങ്ങളുടെ നേർസാക്ഷ്യമേകാൻ ഇറ്റാലിയൻ ജനതയ്ക്കു മുന്നിൽ ‘മുറിവേറ്റ’ ദൈവമാതാവിന്റെ തിരുരൂപം. ഇസ്ലാമിക തീവ്രവാദികളുടെ പീഡനങ്ങൾക്കു മുന്നിലും ക്രിസ്തുവിനെ തള്ളിപ്പറയാത്ത ഇറാഖീ ക്രൈസ്തവരുടെ വിശ്വാസസാക്ഷ്യം ഇറ്റാലിയൻ ജനതയ്ക്കു മുന്നിൽ പ്രഘോഷിക്കുക എന്ന ലക്ഷ്യത്തോടെ പൊന്തിഫിക്കൽ സംഘടനയായ ‘എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ്’ (എ.സി.എൻ) ആണ് ഈ മരിയൻരൂപം ഇറ്റലിയിലെത്തിച്ചിരിക്കുന്നത്.

ഐസിസ് തീവ്രവാദികളുടെ അവഹേളനത്തിനും ആക്രമണത്തിനും ഇരയായ, നിനവേ സമതലത്തിലെ ബെത്നയാ ദൈവാലയത്തിൽനിന്നുള്ള മരിയൻ തിരുരൂപമാണിത്. ശിരസും ഒരു കൈപ്പത്തിയും തകർന്ന നിലയിലുള്ള ഈ തിരുരൂപം ഇറ്റലിയിലെ നിരവധി ദൈവാലയങ്ങളിൽ എത്തിക്കും.ഒന്നിന് ആരംഭിച്ച തിരുസ്വരൂപ പ്രയാണം ക്രിസ്മസിന് ഒരുക്കമായുള്ള ആഗമനകാലംവരെയാണ് (നവംബർ 28) ക്രമീകരിച്ചിരിക്കുന്നത്.

ദൈവാലയങ്ങൾ തോറുമുള്ള പര്യടനത്തിൽ, ഇറാഖിൽനിന്നുള്ള വൈദികർ നേരിട്ടോ വീഡിയോ കോൺഫറൻസിലൂടെയോ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കുമെന്നും എ.സി.എൻ വ്യക്തമാക്കി. ഐസിസ് അധിനിവേശകാലത്ത് വിശ്വാസികൾ നേരിട്ട പീഡനങ്ങളും അവിടെനിന്നുള്ള വിശ്വാസസാക്ഷ്യങ്ങളും ഇറാഖിലെ സഭയുടെ ഇപ്പോഴത്തെ സ്ഥിതിയും ഭാവി പ്രതീക്ഷകളുമെല്ലാം പങ്കുവെക്കുന്ന സെഷനായിരിക്കും അത്.

ഇറാഖിന്റെ പുനർനിർമാണത്തിന് ഇറ്റാലിയൻ ജനതയുടെ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ്, പീഡിത ക്രൈസ്തവർക്കിടയിൽ സേവനം ചെയ്യുന്ന എ.സി.എൻ തിരുസ്വരൂപ പ്രയാണം ക്രമീകരിച്ചിരിക്കുന്നത്. ഇതിനകം ഇറാഖിലെ നിരവധി ദൈവാലയങ്ങളും ഭവനങ്ങളും പുനർനിർമിച്ച എ.സി.എൻ, ഐസിസ് തീവ്രവാദികൾ തകർത്ത ഒരു നഴ്‌സറി സ്‌കൂൾ പുനർനിർമിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യുക

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?