Follow Us On

31

July

2021

Saturday

ഫ്രാൻസിസ് പാപ്പ നവംബറിൽ സ്‌കോട്ട്ലൻഡ് സന്ദർശിക്കും? സ്ഥിരീകരണം പ്രതീക്ഷിച്ച് വിശ്വാസീസമൂഹം

ഫ്രാൻസിസ് പാപ്പ നവംബറിൽ സ്‌കോട്ട്ലൻഡ് സന്ദർശിക്കും? സ്ഥിരീകരണം പ്രതീക്ഷിച്ച് വിശ്വാസീസമൂഹം

ഗ്ലാസ്ഗോ: ഫ്രാൻസിസ് പാപ്പ നവംബറിൽ സ്‌കോട്ട്‌ലൻഡിൽ ഹ്രസ്വ സന്ദർശനം നടത്തുമെന്ന് അറിയിച്ച് സ്‌കോട്ടിഷ് മെത്രാൻ സമിതി വക്താവ് പുറപ്പെടുവിച്ച പ്രസ്താവനയിൽ പ്രതീക്ഷവെച്ച് വിശ്വാസീസമൂഹം. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് നവംബർ ഒന്നു മുതൽ 12 വരെ സ്‌കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ ഐക്യരാഷ്ട്ര സഭ സംഘടിപ്പിക്കുന്ന സമ്മേളനത്തെ (COP26) അഭിസംബോധന ചെയ്യാൻ പാപ്പ വരുമെന്ന പ്രസ്താവന കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.

ഇതോടനുബന്ധിച്ച് അജപാലനപരവും സഭൈക്യപരവും മതാന്തരസംവാദ പരവുമായ കാര്യപരിപാടികൾ സംഘടിപ്പിക്കുന്നത് അഭികാമ്യമാണെങ്കിലും ഹ്രസ്വ സന്ദർശനമായതിനാൽ അത് അസാധ്യമാണെന്ന ദുഃഖവും പ്രസ്താവനയിലൂടെ മെത്രാൻ സമിതി വക്താവ് അറിയിച്ചു. എങ്കിലും പാപ്പ തങ്ങളുടെ രാജ്യത്തെത്തുന്നു എന്ന വിവരം അറിഞ്ഞതുമുതൽ വലിയ ആവേശത്തിലാണ് വിശ്വാസീസമൂഹം. വത്തിക്കാന്റെ സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ് അവർ. ശസ്ത്രക്രിയയ്ക്കുശേഷം ആശുപത്രിയിൽ വിശ്രമിക്കുന്ന പാപ്പയ്ക്ക് മെത്രാൻ സമിതി പ്രാർത്ഥനാശംസകൾ നേരുകയും ചെയ്തു.

സമ്മേളനത്തിന്റെ ആദ്യ രണ്ട് ദിനങ്ങളിൽ നടക്കുന്ന ലോകനേതാക്കളുടെ സമ്മേളനത്തിലാകും പാപ്പ പങ്കെടുക്കുക. കാലാവസ്ഥാ കാര്യങ്ങൾക്കായുള്ള, അമേരിക്കൻ ഭരണകൂടത്തിന്റെ പ്രത്യേക പ്രതിനിധിയായ ജോൺ കെറി മേയ് മാസത്തിൽ വത്തിക്കാനിലെത്തി പാപ്പയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പാപ്പയുടെ സാന്നിധ്യം സമ്മേളനത്തിലുണ്ടാകുമെന്ന് അന്നുതന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

മാത്രമല്ല, സമ്മേളനത്തിൽ പാപ്പ പങ്കെടുക്കാൻ സാധ്യതയുണ്ടെന്ന് വത്തിക്കാൻ വിദേശകാര്യ സെക്രട്ടറി ആർച്ച്ബിഷപ്പ് പോൾ ഗല്ലാഗർ സൂചിപ്പിക്കുകയും ചെയ്തിരുന്നു. സെപ്തംബർ അഞ്ചു മുതൽ 12വരെ ഹംഗേറിയൻ തലസ്ഥാനമായ ബുഡാപെസ്റ്റ് ആതിഥേയത്വം വഹിക്കുന്ന അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസിനോട് അനുബന്ധിച്ച് സെപ്തംബർ 12-15 തിയതികളിൽ ഹംഗറിയിലും അയൽരാജ്യമായ സ്‌ളോവാക്യായിലും പാപ്പ അജപാലന പര്യടനം നടത്തുന്നുണ്ട്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?