Follow Us On

26

September

2021

Sunday

കോംഗോയിൽ കന്യാസ്ത്രീ അക്രമികളുടെ പിടിയിൽ; പ്രാർത്ഥനാസഹായം അഭ്യർത്ഥിച്ച് സഹസന്യാസിനികൾ

കോംഗോയിൽ കന്യാസ്ത്രീ അക്രമികളുടെ പിടിയിൽ; പ്രാർത്ഥനാസഹായം അഭ്യർത്ഥിച്ച്  സഹസന്യാസിനികൾ

കിൻഷാസ: മധ്യ ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ സേവനം ചെയ്യുന്ന കത്തോലിക്കാ കന്യാസ്ത്രീയെ അക്രമിസംഘം തട്ടിക്കൊണ്ടുപോയെന്ന് റിപ്പോർട്ടുകൾ. കോംഗോയിലെ ‘ഡോട്ടേഴ്‌സ് ഓഫ് ദ റിസറക്ഷൻ’ സന്യാസിനീ സഭയെ ഉദ്ധരിച്ച് പൊന്തിഫിക്കൽ സംഘടനയായ ‘എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ്’ (എ.സി.എൻ) ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

‘ഡോട്ടേഴ്‌സ് ഓഫ് ദ റിസറക്ഷൻ’ സഭാംഗമായ കന്യാസ്ത്രീയെ ജൂലൈ എട്ടിനാണ് കാണാതായത്. തട്ടിക്കൊണ്ടുപോയവർ മോചനദ്രവ്യം ആവശ്യപ്പെട്ടിട്ടുണ്ടെന്നും എ.സി.എൻ റിപ്പോർട്ട് ചെയ്യുന്നു. കീവ് റീജ്യണിലെ ഗോമോയിലെ കന്യാസ്ത്രീമഠത്തിൽനിന്ന് സാധനങ്ങൾ വാങ്ങാൻ മാർക്കറ്റിലേക്ക് പോയതായിരുന്നു സിസ്റ്റർ.

സിസ്റ്റർ ഫ്രാൻസിൻ എന്ന പേരൊഴികെ മറ്റ് വിവരങ്ങളൊന്നും പുറത്തുവിടാതെയാണ് സന്യാസിനീ സഭാ ഇക്കാര്യം വ്യക്തമാക്കിയത്. ഇസ്ലാമിക തീവ്രവാദികളുടെയും കൊള്ളക്കാരുടെയും വിമത പോരാളികളുടെയും സാന്നിധ്യമുള്ള പ്രദേശമായതിനാൽ, അക്രമിസംഘത്തെ കുറിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടില്ല. കന്യാസ്ത്രീയുടെ സുരക്ഷിമ മോചനത്തിനായി പ്രാർത്ഥനിക്കണമെന്ന സഹസന്യാസിമാരുടെ സഹായാഭ്യർത്ഥനയോടെയാണ് എ.സി.എൻ ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

തീവ്രവാദ ഭീഷണി വർദ്ധിച്ചുവരുന്ന രാജ്യമാണ് കോംഗോ. വംശീയവും രാഷ്ട്രീയവരമായ സംഘർഷങ്ങൾ സാധാരണമായ ഇവിടെ കുറച്ചുനാളുകളായി ഇസ്ലാമിക തീവ്രവാദവും ശക്തിപ്രാപിക്കുകയാണ്. തീവ്രവാദികളുടെയും ആയുധധാരികളുടെയും ആക്രമണങ്ങൾക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കും എതിരെ കോംഗോ ബിഷപ്പ് പാലുകു മെൽക്കിസെദേക്ക് രംഗത്തെത്തിയത് അന്താരാഷ്ട്രതലത്തിൽ വലിയ വാർത്തയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?