Follow Us On

31

July

2021

Saturday

ശാലോം ടിവിയില്‍ 33 ദിവസത്തെ വിമലഹൃദയ പ്രതിഷ്ഠാ പ്രാര്‍ത്ഥന

ശാലോം ടിവിയില്‍ 33 ദിവസത്തെ വിമലഹൃദയ പ്രതിഷ്ഠാ പ്രാര്‍ത്ഥന

പെരുവണ്ണാമൂഴി: പരിശുദ്ധ കന്യാമറിയത്തിന്റെ സ്വര്‍ഗാരോപണ തിരുനാളിനൊരുക്കമായി ശാലോം ടെലിവിഷനില്‍ വിമല നക്ഷത്രം എന്ന പേരില്‍ വിമലഹൃദയ പ്രതിഷ്ഠാ പ്രാര്‍ത്ഥന ആരംഭിച്ചു. 33 ദിവസം നീണ്ടുനില്ക്കുന്ന പ്രാര്‍ത്ഥന ഓഗസ്റ്റ് 15-ന് സമാപിക്കും. ജനഹൃദയങ്ങളെ ആത്മീയ ഉണര്‍വിലേക്ക് നയിച്ച പ്രശസ്ത ധ്യാനഗുരുവും വചനപ്രഘോഷകനുമായ ഫാ. സേവ്യര്‍ ഖാന്‍ വട്ടായിലാണ് പ്രാര്‍ത്ഥന നയിക്കുന്നത്. ഒരു മണിക്കൂര്‍ നീണ്ടുനില്ക്കുന്ന പ്രാര്‍ത്ഥനാ ശുശ്രൂഷ ദിവസവും രാവിലെ 5.30, ഉച്ചകഴിഞ്ഞ് ഒരു മണി, വൈകിട്ട് 9.30 എന്നീ സമയങ്ങളില്‍ സംപ്രേഷണം ചെയ്യും.
പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. ദൈവാലയത്തിലോ സമൂഹ മാധ്യമങ്ങള്‍ വഴിയോ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കണം. ദിവസത്തില്‍ ഒരു സമ്പൂര്‍ണ ജപമാലയെങ്കിലും ചൊല്ലുക. കഴിയുമെങ്കില്‍ കുമ്പസാരിച്ച് ഒരുങ്ങുക. പ്രാര്‍ത്ഥനാ നിയോഗങ്ങളെ സമര്‍പ്പിച്ച് സാധിക്കുന്നിടത്തോളം വിശ്വാസപ്രമാണം ചൊല്ലി പ്രാര്‍ത്ഥിക്കണം.
പ്രാര്‍ത്ഥനയില്‍ പങ്കുചേരാന്‍ ആഗ്രഹിക്കുന്നവര്‍ സമര്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്ന വിശ്വാസപ്രമാണത്തിന്റെ എണ്ണവും പേരും സഹിതം VN <Space> പേര് <Space> വിശ്വാസപ്രമാണത്തിന്റെ എണ്ണം എന്ന ഫോര്‍മാറ്റില്‍ 9246029029 എന്ന നമ്പറിലേക്ക് എസ്എംഎസ് വഴി അറിയിക്കണം. ശാലോം ടെലിവിഷന്റെ യുട്യൂബ് ചാനല്‍, ഫെയ്ബുക്ക് പേജ് എന്നിവയിലൂടെയും പ്രാര്‍ത്ഥനയില്‍ പങ്കുചേരാവുന്നതാണ്. സന്ദര്‍ശിക്കുക: www.youtube.com/shalomtelevision
https://www.facebook.com/shalomtelevision

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?