Follow Us On

26

September

2021

Sunday

സലേഷ്യൻ മിഷണറിമാർ രംഗത്തിറങ്ങി, നൈജീരിയയിൽ ഉയർന്നു തിരുശരീരരക്തങ്ങളുടെ ആരാധനാലയം

സലേഷ്യൻ മിഷണറിമാർ രംഗത്തിറങ്ങി, നൈജീരിയയിൽ ഉയർന്നു തിരുശരീരരക്തങ്ങളുടെ ആരാധനാലയം

ഒഗൂൺ: ദാരിദ്ര്യംമുതൽ ഇസ്ലാമിക തീവ്രവാദംവരെ നീളുന്ന പ്രതിസന്ധികൾക്കിടയിലും സലേഷ്യൻ മിഷണറിമാർ രംഗത്തിറങ്ങിയപ്പോൾ നൈജീരിയയിൽ ഉയർന്നത് മനോഹരമായ ചാപ്പൽ. ഈശോയുടെ തിരുശരീര രക്തങ്ങളുടെ (കോർപ്പസ് ക്രിസ്റ്റി) നാമധേയത്തിലുള്ള ചാപ്പലിന്റെ പുനർനിർമാണമാണ് മിഷണറിമാരുടെ ഇടപെടലിൽ യാഥാർത്ഥ്യമായത്.

ഒഗൂൺ സംസ്ഥാനത്തിലെ ഇക്കോട്ടോ എന്ന സ്ഥലത്തെ ഏതാണ്ട് 1500ൽപ്പരംവരുന്ന കത്തോലിക്കരുടെ വിശ്വാസപോഷണത്തിൽ നിർണായകമാകും ഈ ചാപ്പൽ. ‘സലേഷ്യൽ സഭ നടത്തുന്ന മിഷണറി പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നവരുടെ സാമ്പത്തിക സഹായമാണ് ചാപ്പലിന്റെ പുനർനിർമാണം സാധ്യമാക്കിയത്,’ സലേഷ്യൻ സഭ വ്യക്തമാക്കി.

500ൽപ്പരം കുട്ടികളും 400ൽപ്പരം യുവജനങ്ങളും ഉൾപ്പെടുന്ന സമൂഹമാണിത്. ഇവർക്കെല്ലാം ഒരുമിച്ച് ചേർന്ന് പ്രാർത്ഥിക്കാനും വിശ്വാസപരിശീലനം നടത്താനും ധ്യാനങ്ങൾ ക്രമീകരിക്കാനും ഈ ചാപ്പൽ പ്രയോജനപ്പെടുമെന്ന് സഭാ നേതൃത്വം പ്രത്യാശ പ്രകടിപ്പിച്ചു. ചാപ്പലിന്റെ പുനർനിർമാണത്തിന് സഹായിച്ചവർക്ക് നന്ദി അർപ്പിച്ച സലേഷ്യൻ മിഷൻ ഡറക്ടർ ഫാ. ഗുസ് ബെയ്ക്ക്, ചാപ്പലിന്റെ പരിപാലനം ഉറപ്പാക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കുമെന്നും അറിയിച്ചു.

1982മുതൽ നൈജീരിയയിൽ സേവനം ആരംഭിച്ച സലേഷ്യൻ സഭ പ്രദേശവാസികളുടെ സമഗ്രക്ഷേമം ലക്ഷ്യംവെക്കുന്ന പദ്ധതികളാണ് നടപ്പാക്കുന്നത്. ആരോഗ്യ കേന്ദ്രം, സാങ്കേതിക- തൊഴിൽ പരിശീലന കേന്ദ്രങ്ങൾ, സെക്കൻഡറി സ്‌കൂളുകൾ, ശിശു സംരക്ഷണ കേന്ദ്രങ്ങൾ, ഫിലോസഫി സ്‌കൂൾ തുടങ്ങിയവയാണ് ഇന്ന് സലേഷ്യൻ സഭയ്ക്കുകീഴിൽ നൈജീരിയയിൽ പ്രവർത്തിക്കുന്നത്. ഇത്തരം മിഷണറി ദൗത്യത്തിലൂടെ യുവജനങ്ങൾക്കിടയിൽ വലിയ സ്വാധീനം ചെലുത്താൻ സാധിച്ചിട്ടുണ്ടെന്നും സഭാ നേതൃത്വം വ്യക്തമാക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?