Follow Us On

31

July

2021

Saturday

അക്ഷരലോകത്ത് അത്ഭുതങ്ങള്‍ വിരിയിച്ച റവ.ഡോ. ആന്റണി നിരപ്പേല്‍ ഓര്‍യായി

അക്ഷരലോകത്ത് അത്ഭുതങ്ങള്‍ വിരിയിച്ച റവ.ഡോ. ആന്റണി നിരപ്പേല്‍ ഓര്‍യായി

കാഞ്ഞിരപ്പള്ളി: അക്ഷരലോകത്ത് അത്ഭുതങ്ങള്‍ വിരിയിച്ച റവ.ഡോ. ആന്റണി നിരപ്പേല്‍ (85) ഓര്‍മയായി. കാഞ്ഞിരപ്പള്ളിയെ ഹൈറേഞ്ചിന്റെ വിദ്യാഭ്യാസ ഹബാക്കി വളര്‍ത്തിയത് ആന്റണി അച്ചനായിരുന്നു. മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ഇന്നലെ ഉച്ചയ്ക്ക് (ജൂലായ് 20) 12 നായിരുന്നു അന്ത്യം. വളരെ പരിമിതമായ രീതിയില്‍ അദ്ദേഹം ആരംഭിച്ച നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വളര്‍ന്നുപന്തലിച്ച് ഇപ്പോള്‍ മികവിന്റെ കേന്ദ്രങ്ങളായി തല ഉയര്‍ത്തി നില്ക്കുന്നു.
കമ്പ്യൂട്ടര്‍ പഠനം നഗരങ്ങളില്‍ ഒതുങ്ങുനിന്നിരുന്ന 1992 ല്‍ കാഞ്ഞിരപ്പള്ളിയില്‍ ഒരു വാടക കെട്ടിടത്തില്‍ സെന്റ് ആന്റണീസ് കമ്പ്യൂട്ടര്‍ കോളജ് ആരംഭിച്ചു. എംസിഎ ഉള്‍പ്പടെയുള്ള കോഴ്‌സുകള്‍ അവിടെ തുടങ്ങിയത് അനേകം സാധാരണക്കാരയ വിദ്യാര്‍ത്ഥികളുടെ ജീവിതത്തെ ഉയര്‍ച്ചയുടെ വഴികളിലേക്ക് നയിച്ച ഒന്നായിരുന്നു. 1994 ല്‍ ഫാ. നിരപ്പേല്‍ കാഞ്ഞിരപ്പള്ളിയില്‍ ആരംഭിച്ച സെന്റ് ആന്റണീസ് കോളജാണ് പിന്നീട് സെന്റ് ആന്റണീസ് ഗ്രൂപ്പ് ഓഫ് കോളജസ് എന്ന പേരില്‍ പൊന്‍കുന്നം, പെരുവന്താനം, മുക്കൂട്ടുതറ എന്നിവിടങ്ങളിലേക്ക് വളര്‍ന്നത്.
ദക്ഷിണേന്ത്യയിലെ മികച്ച സിബിഎസ്‌സി സ്‌കൂളുകളിലൊന്നായ ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂളിന്റെ സ്ഥാപകനാണ്. ചിറക്കടവ് സെന്റ് ഇഫ്രേംസ് ഹൈസ്‌കൂള്‍, ഇടക്കുന്നം മേരിമാതാ പബ്ലിക് സ്‌കൂള്‍, ചെങ്ങളം എസ്.എച്ച് സ്‌കൂള്‍ തുടങ്ങിയവയുടെ സ്ഥാപകനാണ്. ചെങ്ങളം മേഴ്‌സി, ചിറക്കടവ് മാര്‍ ഇഫ്രേംസ് ആശുപത്രികളുടെ സ്ഥാപിച്ചതും അച്ചന്റെ നേതൃത്വത്തിലായിരുന്നു. നിലയ്ക്കല്‍ സെന്റ് തോമസ് എക്യുമെനിക്കല്‍ ദൈവാലയം സ്ഥാപിച്ചതിലും വലിയ പങ്കുവഹിച്ചിട്ടുണ്ട്. ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ എക്യുമെനിക്കല്‍ സൊസൈറ്റിയുടെ പ്രീസ്റ്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?