Follow Us On

29

March

2024

Friday

തൃശൂര്‍ അതിരൂപതാ മുന്‍ വികാരി ജനറല്‍ മോണ്‍. കാക്കശേരി ഓര്‍മയായി

തൃശൂര്‍ അതിരൂപതാ മുന്‍ വികാരി ജനറല്‍ മോണ്‍. കാക്കശേരി ഓര്‍മയായി

തൃശൂര്‍: തൃശൂര്‍ അതിരൂപതാ വികാരി ജനറല്‍, ജൂബിലി മിഷന്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ തുടങ്ങി വിവിധ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച അതിരൂപതയിലെ സീനിയര്‍ വൈദികന്‍ മോണ്‍. ജോസഫ് കാക്കശേരി (93) അന്തരിച്ചു. ഇന്നലെ (20.07.2021) പുലര്‍ച്ചെ ഒരു മണിക്കായിരുന്നു അന്ത്യം. 2003-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് മോണ്‍സിഞ്ഞോര്‍ പദവി നല്‍കിയത്.
അവിണിശേരി ബാലസദനം ഡയറക്ടര്‍, രൂപതാ അസി. പ്രൊക്യുറേറ്റര്‍, സെക്രട്ടറി, വൈസ് ചാന്‍സലര്‍ തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. 1974-1982 കാലഘട്ടത്തില്‍ ലൂര്‍ദ്ദ് കത്തീഡ്രല്‍ വികാരിയായി രുന്നു. 1998 മുതല്‍ 99 വരെ പാവറട്ടി തീര്‍ത്ഥാടനകേന്ദ്രം റെക്ടറായിരുന്നു. തുടര്‍ന്നാണ് വികാരി ജനറലായി ഉയര്‍ത്തപ്പെട്ടത്. ജൂബിലി മിഷന്‍ ഹോസ്പിറ്റലിന്റെ വമ്പിച്ച വികസനത്തിന് ആരംഭമിട്ടത് മോണ്‍. കാക്കശേരിയുടെ കാലത്തായിരുന്നു.
വികാരി ജനറലെന്ന നിലയില്‍ സെന്റ് തോമസ് കോളേജ് മാനേജര്‍ കൂടിയായിരുന്ന അച്ചന്‍ അവിടെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിസ്മരിക്കാന്‍ കഴിയാത്തതാണ്. വികാരി ജനറാള്‍ സ്ഥാനം ഒഴിഞ്ഞതിനുശേഷം ഏങ്ങണ്ടിയൂരിലെ എം.ഐ. ഹോസ്പിറ്റലിന്റെ ഡയറക്ടറായി.  2009 ഫെബ്രുവരിയില്‍ ഔദ്യോഗികമായി വിരമിച്ചെങ്കിലും പുല്ലഴി സെന്റ് ജോസഫ് ഹോമിന്റെ ആത്മീയോപദേഷ്ടാവായി വിശ്രമജീവിതം നയിക്കുമ്പോള്‍ 2019 ഫെബ്രുവരിയിലാണ് തൃശൂര്‍ പ്രീസ്റ്റ്‌ഹോമിലേക്ക് താമസം മാറ്റിയത്. 65 വര്‍ഷത്തെ പൗരോഹിത്യ ജീവിതം പൂര്‍ത്തിയാക്കിയാണ് മോണ്‍. ജോസഫ് കാക്കശേരി യാത്രയായത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?