Follow Us On

31

July

2021

Saturday

ദൈവാലയം തകര്‍ത്തതിനെതിരെ ഡല്‍ഹിയില്‍ പ്രതിഷേധം വ്യാപിക്കുന്നു

ദൈവാലയം തകര്‍ത്തതിനെതിരെ ഡല്‍ഹിയില്‍ പ്രതിഷേധം വ്യാപിക്കുന്നു

ന്യൂ ഡല്‍ഹി: ഡല്‍ഹി അന്ധേരിയ മോഡില്‍ ലിറ്റില്‍ ഫ്‌ളവര്‍ ദൈവാലയം തകര്‍ത്ത നടപടിക്കെതിരെ ഡല്‍ഹിയിലും പുറത്തും പ്രതിഷേധം വ്യാപിക്കുന്നു. ഫരീദാബാദ് -ഡല്‍ഹി രൂപതയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പരിപാടികള്‍ക്ക് രൂപം നല്‍കി. ഇതനുസരിച്ച് രൂപതയിലെ എല്ലാ ഇടവകകളിലും മിഷന്‍ സ്റ്റേഷനുകളിലും പല പ്രതിഷേധ പരിപാടികള്‍ നടത്തിവരുന്നു.  പ്രാര്‍ത്ഥനായജ്ഞം, ജപമാല പ്രദക്ഷിണം, ഉപവാസം, കരിദിനാചരണം, ധര്‍ണ, തുടങ്ങിയ പ്രതിഷേധ – പരിപാടികളാണ് നടത്തിവരുന്നത്.
രൂപതയിലെ വിവിധ  സംഘടനകളുടെ നേതൃത്വത്തിലും പ്രതിഷേധ പരിപാടികള്‍ നടന്നു. യുവജന സംഘടനയായ ഡിഎസ്‌വൈഎം കരിദിനമാചരിച്ചും പ്രാര്‍ത്ഥനയജ്ഞം നടത്തിയും നിരാഹാരം പ്രഖ്യാപിച്ചും പ്രതിഷേധം അറിയിച്ചു. ഡിഎസ്‌വൈഎം അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ജിതിന്‍ വടക്കേല്‍, പ്രസിഡന്റ് ഗ്ലോറി  എന്നിവര്‍ പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
വിവിധ ഇടവകകളില്‍നിന്നും ആളുകള്‍ തകര്‍ക്കപ്പെട്ട പള്ളി സന്ദര്‍ശിക്കുകയും അവിടെ പ്രാര്‍ത്ഥന നടത്തുകയും ചെയ്തുവരുന്നു. ജനപ്രതിനിതികള്‍ രാഷ്ട്രീയകക്ഷി നേതാക്കള്‍, മത നേതാക്കള്‍ തുടങ്ങിയ പ്രമുഖരും തകര്‍ക്കപ്പെട്ട ദൈവാലയം സന്ദര്‍ച്ചിച്ച് സംഭവത്തെ അപല പിക്കുന്നുണ്ട്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?