Follow Us On

26

September

2021

Sunday

പ്രത്യാശ പകർന്ന് വീണ്ടും ആദ്യ കുർബാന സ്വീകരണം; ഈശോയെ രുചിച്ചറിഞ്ഞ ആനന്ദത്തിൽ ഇറാഖിലെ കുഞ്ഞുമാലാഖമാർ

പ്രത്യാശ പകർന്ന് വീണ്ടും ആദ്യ കുർബാന സ്വീകരണം; ഈശോയെ രുചിച്ചറിഞ്ഞ ആനന്ദത്തിൽ ഇറാഖിലെ കുഞ്ഞുമാലാഖമാർ

നിനവേ: ക്രിസ്തുവിശ്വാസത്തെപ്രതി സഭ എവിടെയെല്ലാം പീഡിപ്പിക്കപ്പെടുന്നുവോ, അവിടെയെല്ലാം സഭ തഴച്ചുവളരും എന്ന സനാതന സത്യത്തിന് ഇതാ ഒരു പുതിയ തെളിവുകൂടി- സംഘർഷ ഭരിതമായ നാളുകളിൽ പ്രത്യാശയുടെ തിരിനാളമായി ഇറാഖി നഗരമായ ടെൽസ്‌കുഫിലെ സെന്റ് ജോർജ് കൽദായ ദൈവാലയത്തിൽ 70 കുഞ്ഞുങ്ങളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം. വടക്കൻ ഇറാഖിലെ നിനവേ സമതലത്തിൽ സ്ഥിതിചെയ്യുന്ന, കുർദിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ഈ പ്രദേശവും ഐസിസ് പിടിച്ചടക്കിയിരുന്നു.

ടൽസ്‌കുഫിൽ സേവനം ചെയ്യുന്ന ഫാ. കരം ഷമാഷയാണ് ചിത്രങ്ങൾ ഉൾപ്പെടെ ആദ്യകുർബാന സ്വീകരണത്തിന്റെ വിവരങ്ങൾ സാമൂഹ്യമാധ്യമത്തിലൂടെ പങ്കുവെച്ചത്. ‘ഏതാനും വർഷംമുമ്പ് ഐസിസിന്റെ ആക്രമണത്തിന് ഇരയായ സ്ഥലമാണിത്. എന്നാൽ, ഇന്ന് അത്യുച്ചത്തിൽ പ്രഘോഷിക്കുന്നു, ഞങ്ങളുടെ വിശ്വാസവും കുരിശും വിജയം വരിച്ചിരിക്കുന്നു,’ എന്ന കുറിപ്പുസഹിതമാണ് അദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുന്നത്.

‘യുദ്ധകാലഘട്ടത്തിൽ ജനിച്ച ഈ കുഞ്ഞുങ്ങളുടെ വികാരങ്ങളെ വിവരിക്കാൻ ഞാൻ അശക്തനാണ്. കാരണം ഒരിക്കൽപോലും അവർ സമാധാനം എന്തെന്ന് അറിഞ്ഞിട്ടില്ല. എങ്കിലും ഈശോ സംസാരിച്ചിരുന്ന അരമായ ഭാഷയിൽ ദൈവത്തോട് പ്രാർത്ഥിക്കാനും അവിടുത്തേക്ക് സ്തുതിഗീതങ്ങൾ ആലപിക്കാൻ കഴിയുന്നതിന്റെയും ആഹ്ലാദത്തിലാണവർ,’ പ്രമുഖ മാധ്യമമായ ‘ക്രക്‌സി’ന് നൽകിയ അഭിമുഖത്തിൽ ഫാ. ഷമാഷ വ്യക്തമാക്കി.

വൈകാരികമായ ഈ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ സമീപ പ്രദേശത്തുനിന്ന് അനേകർ ദൈവാലയത്തിൽ എത്തിയതും ശ്രദ്ധേയമായി. സുരക്ഷാഭീഷണി നിലനിൽക്കുമ്പോഴും ഇറാഖീസഭയുടെ ഭാവി ശോഭനമാണെന്ന് വ്യക്തമാക്കുന്ന ആദ്യകുർബാന സ്വീകരണം വലിയ ആവേശമാണ് വിശ്വാസീസമൂഹത്തിന് നൽകുന്നത്. കഴിഞ്ഞ മാസങ്ങളിൽ ക്വാരഘോഷ് ഉൾപ്പെടെയുള്ള വിവിധ ദൈവാലയങ്ങളിലും പ്രഥമ ദിവ്യകാരുണ്യ സ്വീകരണങ്ങൾ നടന്നിരുന്നു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?