Follow Us On

28

March

2024

Thursday

പച്ചക്കൊടി വീശി സിറ്റി കൗൺസിൽ, നഗരസഭാ വാഹനങ്ങൾ ഇനി ‘ദൈവാശ്രയത്വം’ പ്രഘോഷിക്കും!

പച്ചക്കൊടി വീശി സിറ്റി കൗൺസിൽ, നഗരസഭാ വാഹനങ്ങൾ ഇനി ‘ദൈവാശ്രയത്വം’ പ്രഘോഷിക്കും!

വെർജീനിയ: ദൈവാശ്രയത്വം വ്യക്തമാക്കുന്ന ‘ഇൻ ഗോഡ് വി ട്രസ്റ്റ്’ (ദൈവത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു) എന്ന ആപ്തവാക്യം നഗരസഭാ വാഹനങ്ങളിൽ പതിക്കാൻ തീരുമാനമെടുത്ത് അമേരിക്കൻ സംസ്ഥാനമായ വെർജീനിയയിലെ ചെസപീക്ക് സിറ്റി കൗൺസിൽ. ഇതുസംബന്ധിച്ച പ്രമേയം സിറ്റി കൗൺസിൽ അംഗങ്ങൾ ഐക്യകണ്‌ഠേനയാണ് പാസാക്കിയത് എന്നതും ശ്രദ്ധേയം.

ദൈവവിശ്വാസത്തെ ജീവിതത്തിൽനിന്ന് അകറ്റിനിർത്തുന്ന പ്രവണതകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ, ചെസപീക്ക് സിറ്റി കൗൺസിൽ കൈക്കൊണ്ട തീരുമാനത്തിന് ഏറെ പ്രസക്തിയുണ്ട്. പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പ് കാണാൻ എത്തിയവർ ഹർഷാരവങ്ങളോടെയാണ് തീരുമാനത്തെ വരവേറ്റത്.

ജനങ്ങളെ ഐക്യത്തിലേക്ക് കൊണ്ടുവരാൻ വേണ്ടിയുള്ള ആരോഗ്യപരമായ ദേശീയത വളർത്തിയെടുക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് കൗൺസിൽ അംഗം ഡോൺ കാരി വെളിപ്പെടുത്തി. സമൂഹം തമ്മിലുള്ള ബന്ധം വളർത്താൻ ‘ഇൻ ഗോഡ് വി ട്രസ്റ്റ്’ ബോർഡുകൾ സഹായകരമാകുമെന്ന് കഴിഞ്ഞ ആഴ്ചയിലെ കൗൺസിൽ യോഗത്തിലും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

നഗരത്തിലെ കാറുകളിൽ ‘ഇൻ ഗോഡ് വി ട്രസ്റ്റ്’ ബോർഡ് സ്ഥാപിക്കാൻ ഏകദേശം ഒരു വർഷം വേണ്ടിവരുമെന്നാണ് കരുതപ്പെടുന്നത്. അറ്റകുറ്റപ്പണികൾക്കായി എത്തുമ്പോഴും പുതിയ വാഹനം വാങ്ങുമ്പോഴും ബോർഡുകൾ സ്ഥാപിച്ച് നൽകുമെന്ന് അധികൃതർ വ്യക്തമാക്കുന്നു. 2016ൽ നഗരസഭാ ചേംബറിൽ ‘ഇൻ ഗോഡ് വി ട്രസ്റ്റ്’ സ്ഥാപിക്കാൻ കൗൺസിൽ ഐക്യകണ്‌ഠേന പ്രമേയം പാസാക്കിയിരുന്നു. അതിനാൽ ഇപ്പോഴത്തെ തീരുമാനം പുതിയ കാര്യമല്ലെന്ന് ഡോൺ കാരി അഭിപ്രായപ്പെട്ടു.

അമേരിക്കയുടെ ഔദ്യോഗിക മുദ്രാവാക്യമായ ‘ഇൻ ഗോഡ് വി ട്രസ്റ്റ്’ 1864ൽ നാണയങ്ങളിൽ രേഖപ്പെടുത്തി തുടങ്ങിയെങ്കിലും ഇത് കറൻസിൽ അച്ചടിക്കണമെന്ന നിയമം 1956ലാണ് പ്രാബല്യത്തിലായത്. പൊലീസ്, അഗ്നിശമന സേന ഉൾപ്പെടെയുള്ള സർക്കാർ വാഹനങ്ങളിൽ പതിച്ചിരുന്ന ‘ഇൻ ഗോഡ് വി ട്രസ്റ്റ്’ ഇടക്കാലത്തുവെച്ച് പലരും ഒഴിവാക്കിയെങ്കിലും ഇപ്പോൾ വീണ്ടും ഇടംപിടിക്കുന്നുണ്ടെന്നതും ശ്രദ്ധേയമാണ്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?