Follow Us On

26

September

2021

Sunday

നന്ദിയുടെ പ്രാർത്ഥന ഉരുവിട്ട് പാപ്പയും 21 വയോധികരും; ശ്രദ്ധേയം വയോധിക ദിന സ്‌പെഷൽ വീഡിയോ!

നന്ദിയുടെ പ്രാർത്ഥന ഉരുവിട്ട് പാപ്പയും 21 വയോധികരും; ശ്രദ്ധേയം വയോധിക ദിന സ്‌പെഷൽ വീഡിയോ!

വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് പാപ്പ, 101 വയസ് പിന്നിട്ട കനേഡിയൻ ബിഷപ്പ് ലൗറന്റ് നോയൽ, വിവിധ രാജ്യങ്ങളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട നാല് ദമ്പതികൾ ഉൾപ്പെടെ 21 വയോധികർ, നാല് ഭാഷകൾ… തിരുസഭ ആഹ്വാനം ചെയ്ത പ്രഥമ വയോധിക ദിനത്തോട് അനുബന്ധിച്ച് വത്തിക്കാൻ തയാറാക്കിയ പ്രാർത്ഥനാ വീഡിയോ ശ്രദ്ധേയമാകുകയാണ്. സ്പാനിഷ് ഭാഷയിൽ പാപ്പ തുടക്കം കുറിക്കുകയും ഇംഗ്ലീഷ്‌, ഫ്രഞ്ച്, പോർച്ചുഗീസ്, ഇറ്റാലിയൻ ഭാഷകളിൽ മുന്നേറുകയും ചെയ്യുന്ന പ്രാർത്ഥനയിൽ പ്രഘോഷിക്കപ്പെടുന്നത്, ഇക്കാലമത്രയും ദൈവം നൽകിയ നന്മകളെപ്രതിയുള്ള കൃതജ്ഞതയാണ്.

മുത്തശ്ശീ മുത്തശ്ശന്മാർക്കും മറ്റു വയോധികർക്കുമായി തിരുസഭ പ്രഖ്യാപിച്ച ആഗോള ദിനാചരണത്തോട് അനുബന്ധിച്ച്‌ നാളെ (ജൂലൈ 25) വത്തിക്കാൻ സമയം രാവിലെ 10.00ന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ അർപ്പിക്കുന്ന തിരുക്കർമങ്ങൾക്ക് നവ സുവിശേഷവത്ക്കരണത്തിനായുള്ള തിരുസംഘം അധ്യക്ഷൻ ആർച്ച്ബിഷപ്പ് റിനോ ഫിസിചെല്ലോ മുഖ്യകാർമികത്വം വഹിക്കും. യേശുവിന്റെ മുത്തശ്ശീ മുത്തശ്ശന്മാരും കന്യാമറിയത്തിന്റെ മാതാപിതാക്കളുമായ വിശുദ്ധ യോവാക്കിം- അന്ന ദമ്പതികളുടെ തിരുനാളിനോട് അടുത്തുവരുന്ന ജൂലൈയിലെ നാലാം ഞായറാഴ്ച, വയോധിക ദിനമായി പാപ്പ തിരഞ്ഞെടുക്കുകയായിരുന്നു. ജൂലൈ 26നാണ് ആഗോളസഭയിൽ വിശുദ്ധ യോവാക്കിം- അന്ന ദമ്പതികളുടെ തിരുനാൾ.

വയോധിക ദിനത്തോട് അനുബന്ധിച്ച് വത്തിക്കാൻ പുറപ്പെടുവിച്ച പ്രാർത്ഥന:

കർത്താവേ, അങ്ങയുടെ സംരക്ഷണമേകുന്ന സാന്നിധ്യത്തെപ്രതി ഞാൻ അങ്ങേയ്ക്ക് നന്ദി പറയുന്നു. ഏകാന്തതയുടെ നിമിഷങ്ങളിലും അങ്ങാണ് എന്റെ പ്രത്യാശയും ആത്മവിശ്വാസവും. ചെറുപ്പം മുതൽ അങ്ങാണ് എന്റെ ഉറപ്പുള്ള പാറയും അഭയകേന്ദ്രവും.

എനിക്ക് ഒരു കുടുംബവും ദീർഘകാല ജീവിതവും നൽകിയതിന് ഞാൻ നന്ദി പറയുന്നു. സന്തോഷത്തിന്റെയും സന്താപത്തിന്റെയും നിമിഷങ്ങൾ നൽകിയതിന് നന്ദി പറയുന്നു. നിറവേറിയ സ്വപ്‌നങ്ങളെയും അവശേഷിക്കുന്ന ആഗ്രഹങ്ങളെയും നന്ദിയോടെ സ്മരിക്കുന്നു. ഫലദായകമായ ഈ നിമിഷത്തിന് ദൈവമേ,അങ്ങേയ്ക്ക് നന്ദി.

കർത്താവേ എന്റെ വിശ്വാസം വർദ്ധിപ്പിക്കണമെ, എന്നെ അങ്ങയുടെ സമാധാനത്തിന്റെ ചാലകമാക്കണമെ, എന്നേക്കാൾ വേദനിക്കുന്നവരെ ആശ്വസിപ്പിക്കാനുള്ള കൃപ എനിക്ക് നൽകണമേ. സ്വപ്‌നങ്ങൾ അവസാനിപ്പിക്കാതിരിക്കാനും അങ്ങയുടെ അത്ഭുതങ്ങളെക്കുറിച്ച് പുതുതലമുറയോട് സംസാരിക്കാനും എന്നെ പ്രാപ്തനാക്കണമെ.

സുവിശേഷം ലോകാതിർത്തികൾവരെയും എത്തിച്ചേരാൻ പാപ്പയെയും സഭയേയും സംരക്ഷിക്കുകയും നയിക്കുകയും ചെയ്യണമെ. ലോകത്തെ നവീകരിക്കാനും മഹാമാരിയുടെ കൊടുങ്കാറ്റ് ശാന്തമാക്കാനും യുദ്ധങ്ങൾക്ക് അറുതിവരുത്താനും പാവപ്പെട്ടവരെ ആശ്വസിപ്പിക്കാനും അങ്ങയുടെ പരിശുദ്ധാത്മാവിനെ അയക്കണമെ.

തളർച്ചയിൽ എന്നെ താങ്ങിനിർത്തണമെ, ജീവിതം അതിന്റെ പൂർണതയിൽ ജീവിക്കാൻ എന്നെ അനുവദിക്കണമേ. അങ്ങ് നൽകുന്ന ഓരോ നിമിഷവും അങ്ങയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് അവസാനംവരേയും ജീവിക്കാൻ എന്നെ സഹായിക്കണമെ, ആമ്മേൻ.

വയോധിക ദിനം: വത്തിക്കാനിൽ വിശേഷാൽ ദിവ്യബലി, ദണ്ഡവിമോചനം നേടാനും അവസരം

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?